മിസ്റ്റർ പെർഫെക്ഷനിസ്റ്റ്, വ്യത്യസ്‌ത ഗെറ്റപ്പുകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ബോളിവുഡിൽ ആമിർ ഖാൻ കരസ്ഥമാക്കിയത് സവിശേഷ സ്ഥാനമാണ്. രംഗ് ദേ ബാസന്തിയിലെ കോളജ് വിദ്യാർഥി മുതൽ പികെയിലെ അന്യഗ്രഹ ജീവി വരെ, തലാഷിലെ പൊലീസ് ഓഫിസർ മുതൽ ദംഗലിലെ കർക്കശക്കാരനായ അച്ഛനും ഗുസ്തിക്കാരനും, താരേ സമീൻ പർ ചിത്രത്തിലെ അധ്യാപകൻ മുതൽ ഗജിനിയിലെ നായകൻ വരെ.... 30 വർഷങ്ങൾ നീണ്ട സൂപ്പർതാരത്തിന്‍റെ സിനിമായാത്രകൾ. മുഹമ്മദ് ആമിർ ഹുസൈൻ ഖാൻ എന്ന ആമിർ ഖാന്‍റെ 56-ാം ജന്മദിനമാണിന്ന്.
മുഹമ്മദ് ആമിർ ഹുസൈൻ ഖാൻ എന്നാണ് മുഴുവൻ പേര് ഒരു വർഷം ഒരു സിനിമ... സിനിമ എവിടെ എങ്ങനെയാണ് മാർക്കറ്റ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം. അഭിനേതാവായി മാത്രമല്ല, നിർമാതാവായും സംവിധായകനായും സാമൂഹിക പ്രതിബന്ധത പ്രമേയമാക്കി ഒരുക്കുന്ന ടെലിവിഷൻ പരിപാടികളുടെ അവതാരകനായുമെല്ലാം ഇന്ത്യൻ പ്രേക്ഷകർക്ക് ആമിർ ഖാൻ സുപരിചിതനാണ്.
മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്നു 1971ൽ പുറത്തിറങ്ങിയ യാതൻ കി ഭാരത് എന്ന ഹിന്ദി ചിത്രത്തിൽ ബാലതാരമായാണ് ആമിർ ഖാന്‍റെ തുടക്കം. താരത്തിന്‍റെ അമ്മാവൻ കൂടിയായ നസീർ ഹുസൈൻ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു അത്. പിന്നീട്, 1984ൽ ഹോളി എന്ന ചിത്രത്തിൽ കോളജ് വിദ്യാർഥിയായും ആമിർ എത്തി. ഖയമത് സെ ഖയമത് തക്ക് എന്ന ചിത്രത്തിലായിരുന്നു താരം ആദ്യമായി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
കലാമൂല്യമുള്ള ചലച്ചിത്രങ്ങളിലൂടെ പ്രസിദ്ധനായി പിന്നീട് ബോക്സ് ഓഫിസ് ഹിറ്റുകളും സമ്മിശ്രപ്രതികരണങ്ങൾ നേടിയും തിയേറ്റർ ഫ്ലോപ്പ് ചിത്രങ്ങളിലൂടെയും ആമിർ ഖാന്‍റെ സിനിമയാത്ര തുടർന്നു. ഒപ്പം, അഭിനയസാധ്യതയുള്ളതും കലാമൂല്യമുള്ളതുമായ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലൂടെ അദ്ദേഹം പ്രസിദ്ധനായി. 2001ൽ റിലീസ് ചെയ്‌ത ലഗാൻ 74-ാമത് ഓസ്കറിലേക്ക് മികച്ച വിദേശ ചിത്രമായി നോമിനേറ്റ് ചെയ്യപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയും ക്രിക്കറ്റും പശ്ചാത്തലമാക്കി ഒരുക്കിയ ഹിന്ദി ചിത്രം നിർമിച്ചതും ആമിർ ഖാൻ തന്നെയായിരുന്നു. ഇതേ വർഷം പുറത്തിറങ്ങിയ ദിൽ ചാഹ്താ ഹെയും കഴിഞ്ഞ് ആമിർ സിനിമയിലേക്ക് തിരിച്ചുവന്നത് നാല് വർഷങ്ങളുടെ ഇടവേളയെടുത്താണ്.
ഖയമത് സെ ഖയമത് തക്ക് ചിത്രത്തിലാണ് ആദ്യം നായകവേഷം ചെയ്‌തത് സിനിമയില്‍ എത്തുന്നതിന് മുമ്പ് തന്നെ തന്‍റെ അയൽവാസിയായിരുന്ന റീനയുമായി പ്രണയത്തിലാകുകയും ഇരുവരും വിവാഹിതരാകുകയും ചെയ്‌തിരുന്നു. എന്നാൽ, റീന ദത്തയുമായി വേർപിരിഞ്ഞ താരം 2005ലാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ആമിറിന്‍റെ തിരിച്ചുവരവ് സാധ്യമാക്കിയ മംഗൾ പാണ്ഡ: ദി റൈസിങ് കാൻസ് ചലച്ചിത്രമേളയിൽ ഉൾപ്പെടെ പ്രദർശിപ്പിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു.
യാതൻ കി ഭാരത് ചിത്രത്തിൽ ബാലതാരമായി തുടക്കം പിന്നീട്, സാമൂഹിക പ്രസക്തിയുള്ള രംഗ് ദേ ബസന്തി, ഫനാ, താരേ സമീൻ പർ ചിത്രങ്ങളിൽ ഭാഗമായി. ബോക്സ് ഓഫിസിൽ 100 കോടി ക്ലബ്ബിൽ കേറിയ ആദ്യ ഹിന്ദി ചിത്രം ആമിർ ഖാന്‍റെ ഗജിനിയായിരുന്നു. ചൈനയിൽ വരെ റിലീസിനെത്തി നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ച ദംഗലാവട്ടെ 1100 കോടി രൂപയോളം കലക്ഷനാണ് ഇന്ത്യയുടെ അയൽപക്ക രാജ്യത്ത് നിന്നും വാരിക്കൂട്ടിയത്. ധൂം 3, തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്നീ ചിത്രങ്ങളിലെ താരത്തിന്‍റെ കഥാപാത്രങ്ങളും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.
ഖയമത് സെ ഖയമത് തക്ക് ചിത്രത്തിൽ നിന്നും ആമിറിന്‍റെ ഏറ്റവും പുതിയ ചിത്രം ലാൽ സിംഗ് ഛദ്ദയാണ്. കൊവിഡ് കാരണം റിലീസ് നീളുന്ന ബോളിവുഡ് ചിത്രത്തിനായി അങ്ങേയറ്റം പ്രതീക്ഷയോടെയാണ് സിനിമാസ്വാദകർ കാത്തിരിക്കുന്നത്. കൂടാതെ, കോയി ജാനേ നാ എന്ന ചിത്രത്തിലെ ഗാനരംഗത്ത് അതിഥി താരമായും ആമിർ ഖാൻ എത്തുന്നുണ്ട്.