കേരളം

kerala

By

Published : Oct 13, 2019, 10:29 AM IST

ETV Bharat / sitara

മോദിയുടെ പ്ലോഗിങ്ങിന് അഭിനന്ദനവുമായി ബോളിവുഡ്

മികച്ച ഒരു ലീഡർ നൽകേണ്ട മാതൃകയാണ് സ്വച്ഛ് ഭാരതിന്‍റെ പുതിയ ആശയത്തിലൂടെ മോദി അവതരിപ്പിച്ചതെന്ന് അക്ഷയ്‌കുമാറും സഞ്‌ജയ് ദത്തും പറഞ്ഞു.

അക്ഷയ്‌കുമാറും സഞ്‌ജയ് ദത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഷെയർ ചെയ്‌ത സ്വച്ഛ് ഭാരത് അഭിയാന്‍ സന്ദേശത്തിന് അഭിനന്ദനവുമായി ബോളിവുഡ് താരങ്ങളും. മാമല്ലാപുരം ബീച്ചിന് തീരത്തുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് പൊതുസ്ഥലം ശുചിയായി സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയാണ് മോദി ട്വിറ്ററിൽ ഷെയർ ചെയ്‌തത്. ജോഗ്ഗിങ്ങിനിടെ വഴിയരികിലുള്ള മാലിന്യങ്ങൾ കൂടി നീക്കം ചെയ്യുന്ന ആശയത്തെ അക്ഷയ്‌കുമാറും സഞ്ജയ് ദത്തുമുൾപ്പെടെയുള്ള താരങ്ങൾ സ്വാഗതം ചെയ്‌തു.

ആരോഗ്യമായിരിക്കുക എന്നത് പോലെ തന്നെയാണ് പൊതുസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ട അനിവാര്യതയുമുണ്ടെന്ന് അക്ഷയ്‌കുമാർ ട്വീറ്റ് ചെയ്‌തു. മികച്ച നേതാക്കളെപ്പോഴും മറ്റുള്ളവർക്ക് മാതൃകയാകുന്ന തരത്തിലുള്ള പ്രവൃത്തികൾ കാഴ്‌ച വെക്കാറാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാന മന്ത്രിയുടെ 'പ്ലാസ്റ്റിക്ക് ഫ്രീ ഇന്ത്യ' കാമ്പയിനിൽ ഭാഗമാകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് സഞ്‌ജയ് ദത്ത് പ്രശംസ അറിയിച്ചത്. "പ്രധാനമന്ത്രി തന്നെ ഇത്തരമൊരു പ്രവർത്തനം തുടങ്ങിയതിൽ സന്തോഷമുണ്ട്. ഗാന്ധിയൻ രീതിയിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ എല്ലാവർക്കും പ്രചോദനമാകും. താനും കുറച്ച് ദിവസങ്ങളായി 'സ്വച്ഛ് ഭാരതി'ന്‍റെ കൂടെയാണെന്നും സഞ്‌ജയ് ദത്ത് ട്വീറ്ററിൽ പോസ്റ്റ് ചെയ്‌തു.
ജോഗ്ഗിങ്ങിനോടൊപ്പം മാലിന്യങ്ങൾ ശേഖരിക്കുന്ന വീഡിയോ പ്രധാനമന്ത്രി പ്ലോഗ്ഗിങ്ങെന്ന് പറഞ്ഞാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്.

ABOUT THE AUTHOR

...view details