കേരളം

kerala

ETV Bharat / sitara

'വിശ്വാസിക്കാനാകുന്നില്ല..'; ഷെയ്‌ന്‍ വോണിന്‌ അനുശോചനവുമായി ബോളിവുഡ്‌ ലോകം

Bollywood actors condole demise of Shane Warne: ഷെയ്‌ന്‍ വോണിന്‍റെ നിര്യാണത്തിന്‍റെ ഞെട്ടലിലാണ് ലോകമൊട്ടാകെയുള്ള ആരാധകരും ജനങ്ങളും. താരത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബോളിവുഡ്‌ ലോകം രംഗത്തെത്തിയിരിക്കുകയാണ്.

By

Published : Mar 5, 2022, 11:02 AM IST

Bollywood actors condole demise of Shane Warne  ഷെയ്‌ന്‍ വോണിന്‌ അനുശോചനവുമായി ബോളിവുഡ്‌ ലോകം  Shane Warne passed away
'വാക്കുകളില്ല.. വിശ്വാസിക്കാനാകുന്നില്ല..'; ഷെയ്‌ന്‍ വോണിന്‌ അനുശോചനവുമായി ബോളിവുഡ്‌ ലോകം...

Shane Warne passed away: ഓസ്‌ട്രേലിയൻ ഇതിഹാസ സ്‌പിന്നര്‍ ഷെയ്‌ന്‍ വോണിന്‍റെ നിര്യാണത്തിന്‍റെ ഞെട്ടലിലാണ് ലോകമൊട്ടാകെയുള്ള ആരാധകരും ജനങ്ങളും. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 52ാം വയസില്‍ ഷെയ്‌ന്‍ വോണ്‍ വിടപറഞ്ഞു പോകുമ്പോള്‍ പലര്‍ക്കും വാര്‍ത്ത വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിയുന്നില്ല.

Bollywood actors condole demise of Shane Warne: ഷെയ്‌ന്‍ വോണിന്‍റെ വിയോഗത്തോടെ ക്രിക്കറ്റ്‌ ലോകത്തെ ഒരു ഇതിഹാസത്തെയാണ് ഏവര്‍ക്കും നഷ്‌ടമായിരിക്കുന്നത്‌. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടല്‍ ഇനിയും വിട്ടുമാറിയിട്ടില്ല പലര്‍ക്കും. ബോളിവുഡ്‌ ലോകവും ഞെട്ടലിലാണ്. സിനിമാ-സാംസ്‌കാരിക-രാഷ്‌ട്രീയ-കായിക മേഖലയിലെ നിരവധി പ്രമുഖര്‍ ഷെയ്‌ന്‍ വോണിന്‌ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

അനില്‍ കപൂര്‍, അനുപം ഖേര്‍, മനോജ്‌ ബാജ്‌പേയ്‌, ശിൽപ ഷെട്ടി തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 'ഈ വാര്‍ത്ത എന്നെ പോലെ ദശലക്ഷക്കണക്കിന് ആളുകളെ ഞെട്ടിക്കുകയും അവിശ്വാസത്തിലാഴ്‌ത്തുകയും ചെയ്‌തു... വളരെ വേഗം പോയി.. സ്‌പിന്‍ രാജാവേ നിങ്ങള്‍ അന്ത്യ വിശ്രമം കൊള്ളൂ...' -അനില്‍ കപൂര്‍ ട്വീറ്റ്‌ ചെയ്‌തു.

'ഇതേകുറിച്ച്‌ പറയാന്‍ വാക്കുകളില്ല.. ഷെയ്‌ന്‍ വോണിന്‍റെ അകാല വിയോഗം.. അദ്ദേഹം ഇല്ലാത്ത ക്രിക്കറ്റിനെ സ്‌നേഹിക്കാന്‍ കഴിയില്ല. ഇത്‌ വളരെ ഹൃദയഭേദകമാണ്. ഓം ശാന്തി.'-അക്ഷയ്‌ കുമാര്‍ കുറിച്ചു.

'ഇതെങ്ങനെ സത്യമാകും? തികച്ചും ഞെട്ടിക്കുന്നതാണ്!! വളരെ പെട്ടന്ന് പോയി, മാസ്ട്രോ!! അന്ത്യ വിശ്രമം കൊള്ളൂ..' - ദേശീയ അവാർഡ് ജേതാവ്‌ നടൻ മനോജ് ബാജ്‌പേയി ട്വീറ്റ് ചെയ്‌തു.

മികച്ച സ്‌പിന്‍ ബൗളർമാരില്‍ ഒരാളുടെ അപ്രതീക്ഷിത വിയോഗത്തെ കുറിച്ച് അറിഞ്ഞതിൽ അഗാധമായ ദുഃഖമുണ്ടെന്ന്‌ മുതിർന്ന താരം അനുപം ഖേർ പറഞ്ഞു. മൈതാനത്ത് അവന്‍ മാന്ത്രികനായിരുന്നുവെന്നും നിങ്ങളുടെ ബ്രില്ല്യന്‍സ്‌ ഞങ്ങള്‍ മിസ്‌ ചെയ്യുമെന്നും അനുപം ഖേര്‍ കുറിച്ചു.

'ഒരു ഇതിഹാസം ഇനിയില്ല. നേരത്തെ പോയി. ക്രിക്കറ്റ് മൈതാനത്ത് നിങ്ങളുടെ മാന്ത്രികതയുടെ ഓർമ്മകൾ സമ്മാനിച്ചതിന് വോണിന് നന്ദി.' -നടന്‍ ബൊമൻ ഇറാനി ട്വീറ്റ്‌ ചെയ്‌തു.

ചുവന്ന ഹാര്‍ട്ട്‌ ഇമോജിക്കൊപ്പം 'ലെജന്‍ഡ്‌ ലൈവ്‌ ഓണ്‍' എന്നാണ്‌ ശില്‍പ ഷെട്ടി കുറിച്ചത്‌. ഷെയ്‌ന്‍ വോണിനൊപ്പമുള്ള രണ്ട്‌ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.

അജയ് ദേവ്ഗൺ, വരുൺ ധവാൻ, രൺവീർ സിംഗ്, അർജുൻ രാംപാൽ, അർജുൻ കപൂർ, ഷിബാനി ദണ്ഡേക്കർ തുടങ്ങി നിരവധി സിനിമാ പ്രവര്‍ത്തകരും ഷെയ്‌ന്‍ വോണിന് അനുശോചനം രേഖപ്പെടുത്തി.

ഓസ്‌ട്രേലിയയ്‌ക്കായി 194 ഏകദിനങ്ങൾ കളിച്ച വോൺ 293 വിക്കറ്റുകളാണ് വീഴ്ത്തിയത്‌. 145 ടെസ്റ്റ് മത്സരങ്ങളിലായി അദ്ദേഹം 708 വിക്കറ്റുകൾ വീഴ്ത്തി. ടെസ്‌റ്റ്‌ കരിയറിൽ 3,154 റൺസും നേടി ഈ വലംകൈയ്യൻ ബാറ്റ്‌സ്‌മാന്‍. 1000 അന്താരാഷ്‌ട്ര വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ബൗളര്‍ എന്ന അംഗീകാരവും ഷെയ്‌ന്‍ സ്വന്തമാക്കി.

Also Read: 'അവള്‍ക്ക്‌ ലോകത്തോട്‌ പറയാന്‍ ഒരു കഥ ഉണ്ട്‌'; ചര്‍ച്ചയായി വിദ്യാ ബാലന്‍റെ മാധ്യമപ്രവര്‍ത്തനം

For All Latest Updates

ABOUT THE AUTHOR

...view details