കേരളം

kerala

By

Published : Mar 2, 2020, 5:30 PM IST

ETV Bharat / sitara

ഫിറ്റ്നസ് ഫ്രീക്ക് യൂത്ത് സ്റ്റാറിന് പിറന്നാള്‍ ആശംസകളുമായി ബോളിവുഡ്

സുഹൃത്ത് ശ്രദ്ധ കപൂറും അമ്മ ആയിഷ ഷ്റോഫും ദിഷാ പഠാനിയും അടക്കം നിരവധിപേരാണ് ടൈഗറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്

bollywood actor tiger shroff celebrating his 30th birthday  ഫിറ്റ്നസ് ഫ്രീക്ക് യൂത്ത് സ്റ്റാറിന് പിറന്നാള്‍ ആശംസകളുമായി ബോളിവുഡ്  actor tiger shroff  ടൈഗര്‍ ഷ്റോഫ്  ടൈഗര്‍ ഷ്റോഫ് പിറന്നാള്‍  ജാക്കി ഷ്റോഫ്
ഫിറ്റ്നസ് ഫ്രീക്ക് യൂത്ത് സ്റ്റാറിന് പിറന്നാള്‍ ആശംസകളുമായി ബോളിവുഡ്

മുപ്പതാം പിറന്നാളിന്‍റെ നിറവിലാണ് ബോളിവുഡിന്‍റെ ഫിറ്റ്നസ് ഫ്രീക്ക് എന്നറിയപ്പെടുന്ന യുവതാരം ടൈഗര്‍ ഷ്റോഫ്. താരത്തിന്‍റെ പുതിയ ചിത്രം ബാഗി 3 ഈ വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്താനിരിക്കെ ടൈഗറിന് ഏറെ പ്രിയപ്പെട്ടതാണ് ഈ പിറന്നാള്‍. ബോളിവുഡ് നടന്‍ ജാക്കി ഷ്റോഫിന്‍റെയും നിര്‍മാതാവ് ആയിഷ ഷ്റോഫിന്‍റെയും മകനായി 1990 മാര്‍ച്ച് രണ്ടിനാണ് ടൈഗര്‍ ഷ്റോഫ് എന്ന് അറിയപ്പെടുന്ന ജയ് ഹേമന്ത് ഷ്റോഫ് ജനിച്ചത്. പിതാവ് ജാക്കി ഷ്റോഫ് തന്നെയാണ് മകന്‍റെ പേര് ടൈഗര്‍ ഷ്റോഫ് എന്ന് മാറ്റിയത്.

നാല് വയസായിരിക്കുമ്പോള്‍ മുതല്‍ ടൈഗര്‍ ആയോധനകലകള്‍ അഭ്യസിച്ച് തുടങ്ങിയിരുന്നു. നൃത്തകലകളെയും ബോളിവുഡിന്‍റെ ഈ യങ് സൂപ്പര്‍സ്റ്റാര്‍ ഏറെ ഇഷ്ടപ്പെടുന്നു. 2014ല്‍ പുറത്തിറങ്ങിയ സാജിദ് നാദിയവാലെയുടെ ഹീറോ പാണ്ഡേയിലൂടെയാണ് ടൈഗര്‍ അഭിനയരംഗത്തേക്ക് കടന്നുവന്നത്. ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്നു. മൂന്ന് വര്‍ഷത്തെ കഠിനാധ്വാനം ചിത്രത്തിനായി ടൈഗറിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളെല്ലാം താരം തന്നെയായിരുന്ന ചെയ്തത്. ഒപ്പം പ്രസരിപ്പോടെയുള്ള ടൈഗറിന്‍റെ നൃത്തരംഗങ്ങളും താരത്തെ ഒറ്റ ചിത്രത്തിലൂടെ ജനപ്രിയനാക്കി.

ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനും നൃത്തം ഇഷ്ടപ്പെടുന്നതിനാലും ടൈഗര്‍ യാതൊരുവിധ ലഹരിയും ഉപയോഗിക്കാറില്ല. സിനിമകള്‍ക്കായി ലഹരികള്‍ ഉപയോഗിക്കുന്ന സീനുകള്‍ അത്യാവശ്യഘടകമാണെന്ന് തോന്നിയാല്‍ മാത്രമെ ടൈഗര്‍ ചെയ്യാറുള്ളൂ. ആറ് വര്‍ഷത്തെ സിനിമാ ജീവിതത്തിലൂടെ താരം ഇതിനകം മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറി കഴിഞ്ഞു. വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്താനിരിക്കുന്ന താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം ബാഗി 3യുടെ ട്രെയിലര്‍ റിലീസായപ്പോള്‍ മുതല്‍ നിരവധി ട്രോളുകള്‍ താരത്തിന് നേരെ ഉയര്‍ന്നിരുന്നു. താരത്തിന്‍റെ ആക്ഷന്‍ രംഗങ്ങളെല്ലാം വിഎഫ്എക്സ് ഉപയോഗിച്ച് നിര്‍മിച്ചതാണെന്നായിരുന്നു ചിലര്‍ പറഞ്ഞത്. എന്നാല്‍ എല്ലാം ടൈഗറിന്‍റെ കഠിനാധ്വാനത്തില്‍ പിറന്നതാണെന്ന് ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങിയപ്പോള്‍ ആരാധകര്‍ തിരിച്ചറിഞ്ഞു. മരംകോച്ചുന്ന തണുപ്പില്‍ പോലും താരം ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെ ചെയ്യുന്നത് മേക്കിങ് വീഡിയോയില്‍ വ്യക്തമായിരുന്നു. താരത്തിന്‍റെ പ്രിയ സുഹൃത്ത് ശ്രദ്ധ കപൂറും അമ്മ ആയിഷ ഷ്റോഫും ദിഷാ പഠാനിയും അടക്കം നിരവധിപേരാണ് ടൈഗറിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയത്. അഹമ്മദ് ഖാന്‍ സംവിധാനം ചെയ്ത ബാഗി 3യില്‍ നടി ശ്രദ്ധ കപൂറാണ് നായിക.

ABOUT THE AUTHOR

...view details