പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് നടി ശില്പ ഷെട്ടിയും ഭര്‍ത്താവും ബിസിനസ് മാനുമായ രാജ് കുന്ദ്രയും. വിവാഹ വാര്‍ഷിക ദിനത്തില്‍ മനോഹരമായ കുറിപ്പാണ് ഭര്‍ത്താവിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ശില്പ ഷെട്ടി പങ്കുവെച്ചത്. ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രവും ശില്പ ഷെട്ടി നവമാധ്യമങ്ങളില്‍ പങ്കുവെച്ചു.
വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിന് ആശംസകളുമായി ശില്പ ഷെട്ടി
ഭര്‍ത്താവിനൊപ്പമുള്ള ഒരു ചിത്രവും ശില്പ ഷെട്ടി നവമാധ്യമങ്ങളില്‍ പങ്കുവെച്ചു. ശില്പ 2009 നവംബര്‍ 22നാണ് ഖണ്ടാലയില്‍ നടന്ന ചടങ്ങില്‍ വെച്ച് രാജ് കുന്ദ്രയെ വിവാഹം ചെയ്തത്
വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിന് ആശംസകളുമായി ശില്പ ഷെട്ടി
'കലര്‍പ്പില്ലാത്ത സ്നേഹം.... യഥാർഥ ഇടപാട്. ഇന്ന് ഞങ്ങൾ 11 വർഷം പൂർത്തിയാക്കുമ്പോൾ എന്റെ കണ്ണുകളില്‍ ഇപ്പോഴും നീ മാത്രമാണ്...' ശില്പ കുറിച്ചു. തന്റെ പ്രിയപ്പെട്ട 'കുക്കി' എന്നാണ് ഭര്‍ത്താവിനെ ശില്പ വിശേഷിപ്പിച്ചത്.
ബാസിഗറിലൂടെ ബോളിവുഡിലെത്തിയ ശില്പ 2009 നവംബര്‍ 22നാണ് ഖണ്ടാലയില്‍ നടന്ന ചടങ്ങില്‍ വെച്ച് രാജ് കുന്ദ്രയെ വിവാഹം ചെയ്തത്. ദമ്പതിമാര്‍ക്ക് ഇപ്പോള്‍ രണ്ട് മക്കളുണ്ട്.