പ്രഭാസിന്‍റെ പുതിയ ചിത്രത്തിന്‍റെ ഭാഗമാകാന്‍ ബിഗ് ബിയും
പ്രഭാസ് 21 എന്ന പേരിലാണ് പേരിടാത്ത ഈ ചിത്രം അറിയപ്പെടുന്നത്. അമിതാഭ് ബച്ചനും സിനിമയുടെ ഭാഗമാകുന്ന വിവരം നായകന്‍ പ്രഭാസ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്
വന്‍ വിജയമായ മഹാനടിക്ക് ശേഷം തെലുങ്ക് സംവിധായകന്‍ നാഗ് അശ്വിന്‍ പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും അഭിനയിക്കും. പ്രഭാസിന്‍റെ കരിയറിലെ ഇരുപത്തിയൊന്നാമത്തെ ചിത്രമാണ് നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്നത്. പ്രഭാസ് 21 എന്ന പേരിലാണ് പേരിടാത്ത ഈ ചിത്രം അറിയപ്പെടുന്നത്. അമിതാഭ് ബച്ചനും സിനിമയുടെ ഭാഗമാകുന്ന വിവരം നായകന്‍ പ്രഭാസ് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. 'ഏറെ കാലത്തെ സ്വപ്‌നം യാഥാര്‍ഥ്യമാവുകയാണെന്ന്' ബിഗ് ബിയുടെ വരവറിയിച്ച് പ്രഭാസ് ട്വിറ്റററില്‍ കുറിച്ചത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ബോളിവുഡ് താരം ദീപിക പദുകോണാണ്. ചിത്രത്തില്‍ ക്രിയേറ്റീവ് മെന്‍ററായി സംവിധായകനും നടനുമായ സിങ്കീതം ശ്രീനിവാസ റാവുവും എത്തുന്നുണ്ട്. സാങ്കല്‍പ്പിക മൂന്നാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഫ്യൂച്ചറിസ്റ്റിക് സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് പ്രഭാസ് 21 എന്ന ചിത്രം. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിക്കുന്നത്. ദീപികയുടെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. 2023 ല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം. വിവിധ ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.