2015ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായിരുന്നു ബജ്റംഗി ഭായ്‌ജാൻ. പ്രേക്ഷകർക്കിടയിൽ തരംഗമായി മാറിയ ചിത്രം ബോക്സ് ഓഫീസിൽ പുതു റെക്കോർഡുകൾ എഴുതിച്ചേർത്തു. മനോഹരമായ ഒരു കഥയിൽ കൊമേർഷ്യൽ സിനിമയുടെ ചേരുവകൾ കൃത്യമായി ചേർത്ത് തയ്യാറാക്കിയ സിനിമയായിരുന്നു ഇത്. സല്‍മാന്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ബജ്റംഗി ഭായ്‌ജാനിലെ ഊമയായ കുട്ടി മുന്നി നിഷ്കളങ്കമായ ചിരിയിലൂടെയും അഭിനയത്തിലൂടെയും പ്രേക്ഷകരുടെ മനംകവർന്നു. ഹര്‍ഷാലി മല്‍ഹോത്ര എന്ന ഏഴ് വയസുകാരിയായിരുന്നു മുന്നിയായി വേഷമിട്ടത്. ബജ്റംഗി ഭായ്‌ജാനിലെ അഭിനയത്തിലൂടെ നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഹര്‍ഷാലിയെ തേടിയെത്തിയിരുന്നു. പിന്നീട് ഹര്‍ഷാലി സിനിമകളില്‍ അഭിനയിച്ചില്ല. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി സിനിമാ മേഖലയോട് വിട്ടുനിന്ന ഹര്‍ഷാലിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കുഞ്ഞിപ്പെണ്ണ് വളര്‍ന്ന് സുന്ദരിയായിരിക്കുന്നുവെന്നാണ് ഹര്‍ഷാലിയുടെ ഇന്‍സ്റ്റഗ്രാം ഫോട്ടോകള്‍ക്ക് താഴെ മുന്നിയുടെ ആരാധകര്‍ കുറിച്ചത്. ഹര്‍ഷാലിയുടെ ദീപാവലി ആഘോഷ ചിത്രങ്ങളാണ് ആരാധകര്‍ ആഘോഷിക്കുന്നത്. ചിത്രത്തിനായി 8000 കുട്ടികളെയായിരുന്നു ഓഡിഷന്‍ നടത്തിയത്. ഇതില്‍ നിന്നുമാണ് ഹര്‍ഷാലിയെ തിരഞ്ഞെടുത്തത്.
ഭായ്‌ജാന്‍റെ 'മുന്നി' ഒരുപാട് വളര്‍ന്നു
സല്‍മാന്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ബജ്റംഗി ഭായ്‌ജാനിലെ ഊമയായ കുട്ടി മുന്നിയെ അവതരിപ്പിച്ചത് ഹര്‍ഷാലി മല്‍ഹോത്ര എന്ന ഏഴ് വയസുകാരിയായിരുന്നു. ഈ സിനിമക്ക് ശേഷം ഹര്‍ഷാലി പഠനത്തില്‍ ശ്രദ്ധിക്കാനായി സിനിമ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്
മൂകയായ ആറ് വയസുകാരി മുന്നി ഇന്ത്യയിൽ നിന്ന് തിരികെ പാകിസ്ഥാനിലേക്കുള്ള ട്രെയിൻ യാത്രക്കിടയിൽ അമ്മയെ നഷ്ടപ്പെട്ട് ഹരിയാനയിലെ കുരുക്ഷേത്രയിൽ എത്തി ചേരുകയും ഹനുമാൻ ഭക്തനായ പവൻ കുമാറിനെ കാണുകയും ചെയ്യുന്നു. പിന്നീട് അവർ തമ്മിൽ ഉടലെടുക്കുന്ന ഹൃദ്യമായ ബന്ധവും സാഹസികമായ യാത്രയുമാണ് ചിത്രം പറയുന്നത്. ഇതിന്‍റെ രചന നിർവഹിച്ചത് ബാഹുബലി സിനിമകളുടെ എഴുത്തുകാരനും രാജമൗലിയുടെ അച്ഛനുമായ കെ.വി വിജയേന്ദ്ര പ്രസാദായിരുന്നു. നവാസുദ്ദീന്‍ സിദ്ദീഖിയും ചിത്രത്തില്‍ സല്‍മാനൊപ്പം വേഷമിട്ടിരുന്നു. വന്‍ വിജയമായി മാറിയ ചിത്രത്തില്‍ കരീന കപൂറായിയിരുന്നു നായിക.