മുംബൈ: നടി റിയ ചക്രബർത്തിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതിയിൽ റിയയും സഹോദരൻ ഷോവിക്ക് ചക്രബർത്തിയും ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. ജസ്റ്റിസ് സാരംഗ് കോട്വാള്‍ ആയിരിക്കും റിയയുടെ ജാമ്യത്തിനായുള്ള ഹർജി കേൾക്കുന്നത്. ഈ മാസം ഒമ്പതിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്‌ത നടിയെ പതിനാല് ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ചൊവ്വാഴ്‌ച മുംബൈ എൻഡിപിഎസ് കോടതി റിയയുടെ കസ്റ്റഡി കാലാവധി ഒക്‌ടോബർ ആറുവരെ വീണ്ടും നീട്ടുകയും ചെയ്‌തു.
റിയ ചക്രബർത്തിയുടെയും സഹോദരന്‍റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും - ssr death narcotic
കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതിയിൽ റിയയും സഹോദരൻ ഷോവിക്ക് ചക്രബർത്തിയും ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു. അതേ സമയം, മുംബൈ എൻഡിപിഎസ് കോടതി റിയയുടെ കസ്റ്റഡി കാലാവധി ഒക്‌ടോബർ ആറുവരെ നീട്ടിയിരുന്നു.
റിയ ചക്രബർത്തിയുടെയും സഹോദരന്‍റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
നടൻ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് റിയാ ചക്രബർത്തിയെയും സഹോദരനെയും അറസ്റ്റ് ചെയ്‌തത്. സുശാന്തിന്‍റെ മുൻ മാനേജർ സാമുവല്‍ മിറാന്‍ഡയെയും കസ്റ്റഡിയിലെടുത്തിരുന്നു.