Maar Khayegaa song: ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ബച്ചന്‍ പാണ്ഡേ'യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. 'മാര്‍ ഖായേഗാ' എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഗാനരംഗത്തില്‍ കൂടുതല്‍ പരുക്കനായാണ് അക്ഷയന്‍ കുമാര്‍ പ്രത്യക്ഷപ്പെടുന്നത്.
തന്‍റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അക്ഷയ് കുമാര്‍ ഈ ഗാനം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. 'മാര്‍ഖായേഗാ ഗാനം പുറത്തിറങ്ങി.' - ഗാനം പങ്കുവച്ച് കൊണ്ട് അക്ഷയ് കുമാര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു. കഴിഞ്ഞ ദിവസം 'മാര്‍ ഖായേഗാ' ഗാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അണിയറപ്രവര്‍ത്തകര്‍ ഗാനം പുറത്തുവിട്ടത്.
300ലധികം ഡാന്‍സര്‍മാരെ ഉള്‍പ്പെടുത്തി ഒറ്റ ദിനം കൊണ്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഫര്‍ഹാദ് ഭിവന്ദിവാല, അസീം ദയാനി എന്നിവരുടെ വരികള്‍ക്ക് വിക്രം മന്‍ത്രോസിന്‍റെ സംഗീതത്തില്‍ വിക്രം ആണ് ഗാനാലാപനം. ഗണേഷ് ആചാര്യ ആണ് ഗാനത്തിന്‍റെ കൊറിയോഗ്രാഫര്‍. ഈ ഗാനത്തിലൂടെ ഗ്യാങ്‌സ്‌റ്റര്‍ ബച്ചന്‍ പാണ്ഡേയെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയാണ് അണിയറപ്രവര്‍ത്തകര്‍.
Bachchan Paandey trailer: നേരത്തെ ചിത്രത്തിന്‍റെ ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. ക്രൈം ആക്ഷന്‍ കോമഡി ത്രില്ലര്‍ ചിത്രമാകും 'ബച്ചന്‍ പാണ്ഡേ' എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. കൃതി സനം, അര്‍ഷാദ് വര്‍സി എന്നിവരുടെ കഥാപാത്രങ്ങള്‍ ക്രൂരനായ ഗാങ്‌സ്‌റ്റര്‍ 'ബച്ചന്‍ പാണ്ഡേ'യുടെ ജീവിതത്തെ ആസ്‌പദമാക്കി ഒരു സിനിമ ഒരുക്കാന്‍ ശ്രമിക്കുന്നതാണ് ട്രെയ്‌ലറില്‍ ദൃശ്യമാവുക.
Akshay Kumar as menacing desi gangste r: ട്രെയ്‌ലറില്‍ കുറ്റകൃത്യങ്ങളുടെ ലോകത്തെ ഗോഡ്‌ഫാദര്‍ ആയാണ് അക്ഷയ് കുമാര്‍ എന്ന 'ബച്ചന്‍ പാണ്ഡേ' സ്വയം വിശേഷിപ്പിക്കുന്നത്. തന്‍റെ കാമുകി സോഫിയെ കൊല്ലുന്ന ക്രൂരനായ 'ബച്ചന്‍ പാണ്ഡേ'യെ ട്രെയ്‌ലറില്‍ കാണാം. ജാക്വിലിന്‍ ഫെര്‍ണാണ്ടസ് ആണ് ചിത്രിത്തില്‍ സോഫി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Akshay Kumar new avatar|:Bachchan Paandey poster: ഏതാനും ദിവസം മുമ്പ് 'ബച്ചന്‍ പാണ്ഡേ'യുടെ പോസ്‌റ്ററും പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ താരത്തിന്‍റെ കഥാപാത്രത്തെ കൂടുതല്‍ വ്യക്തമാക്കുന്ന ക്യാരക്‌ടര്‍ പോസ്‌റ്ററായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. നീല കണ്ണുകളുമായി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കാണ് പോസ്‌റ്ററില്‍ താരത്തിന്. ഒരു തലപ്പാവും അണിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ തനിക്ക് വ്യത്യസ്‌തമായ ഷേയ്‌ഡുകളായിരിക്കുമെന്നും അക്ഷയ് തന്‍റെ ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു.