അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്നത് ജഗൻ ശക്തി. ദോസ്താനക്ക് ശേഷം ജോൺ എബ്രഹാമും അഭിഷേക ബച്ചനും പ്രധാന താരങ്ങളായി ഒന്നിച്ചെത്തുന്ന ബോളിവുഡ് ചിത്രം ബോക്സ് ഓഫിസ് ഹിറ്റ് മിഷൻ മംഗളിന്‍റെ സംവിധായകൻ ജഗൻ ശക്തി സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ വിജയകരമായ ചൊവ്വാ ദൗത്യം പ്രമേയമാക്കിയ മിഷൻ മംഗള്‍ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ച അക്ഷയ് കുമാർ ചിത്രമായിരുന്നു. സിനിമയുടെ സംവിധായകൻ സച്ചിയുടെ അയ്യപ്പനും കോശിയും ചിത്രത്തിന്‍റെ ആരാധകനായിരുന്നെന്നും ബോളിവുഡ് റീമേക്ക് ജഗൻ ശക്തി ഒരുക്കുമെന്നും സൂചനയുണ്ട്.
അയ്യപ്പനും കോശിയും ബോളിവുഡിലൊരുക്കുന്നത് മിഷൻ മംഗൾ സംവിധായകൻ - ayyappanum koshiyum jagan shakthi news
ജോൺ എബ്രഹാമും അഭിഷേക ബച്ചനും ദോസ്താനക്ക് ശേഷം വീണ്ടും ഒരുമിച്ചെത്തുന്നത് അയ്യപ്പനും കോശിയും എന്ന മലയാളചിത്രത്തിന്‍റെ ബോളിവുഡ് റീമേക്കിലൂടെയാണ്. റീമേക്ക് ചിത്രം മിഷൻ മംഗൾ സംവിധായകൻ ജഗൻ ശക്തി സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഈ വർഷം ജൂലൈ മുതൽ ഹിന്ദി ചിത്രത്തിന്‍റെ നിർമാണം ആരംഭിക്കും. സിനിമയുടെ തിരക്കഥ നിർമാണത്തിൽ ഇതിനകം തന്നെ ജഗൻ ശക്തി ഭാഗമായതായും ഏതാനും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോശി കുര്യനായി പൃഥ്വിരാജും അയ്യപ്പൻ നായരായി ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തിയ മലയാളചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും സച്ചിയായിരുന്നു നിർവഹിച്ചത്. ഹിന്ദിയിൽ പൃഥ്വിയുടെ വേഷം ചെയ്യുന്നത് അഭിഷേക് ബച്ചനും ബിജു മേനോൻ അവതരിപ്പിച്ച പൊലീസുകാരന്‍റെ കഥാപാത്രം ജോൺ എബ്രഹാമും ചെയ്യും.
ഹിന്ദിയിൽ കൂടാതെ തമിഴിലും തെലുങ്കിലും അയ്യപ്പനും കോശിയും റീമേക്ക് ചെയ്യുന്നുണ്ട്. തമിഴിൽ കാർത്തിയും പാർത്തിപനും തെലുങ്ക് പതിപ്പിൽ റാണ ദഗുബാട്ടിയും പവൻ കല്യാണുമാണ് മുഖ്യകഥാപാത്രങ്ങളായി എത്തുന്നത്.