കേരളം

kerala

കൊവിഡ് ഫലം നെഗറ്റീവ്, സന്തോഷം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ കപൂര്‍

By

Published : Oct 7, 2020, 2:31 PM IST

കൊവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അര്‍ജുന്‍ ആരാധകരെ അറിയിച്ചത്.

arjun kapoor covid negative  arjun kapoor health updates  arjun kapoor latest news  arjun kapoor recoverd from coronavirus  നടന്‍ അര്‍ജുന്‍ കപൂര്‍ കൊവിഡ്  അര്‍ജുന്‍ കപൂര്‍ കൊവിഡ് വാര്‍ത്തകള്‍  അര്‍ജുന്‍ കപൂര്‍ സിനിമകള്‍
കൊവിഡ് ഫലം നെഗറ്റീവ്, സന്തോഷം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ കപൂര്‍

ഒരു മാസത്തെ ചികിത്സക്ക് ശേഷം കൊവിഡില്‍ നിന്നും മുക്തി നേടിയതിന്‍റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് യുവനടന്‍ അര്‍ജുന്‍ കപൂര്‍. സെപ്റ്റംബര്‍ ആറിനാണ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പരിശോധന ഫലം നെഗറ്റീവായ വിവരം തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അര്‍ജുന്‍ ആരാധകരെ അറിയിച്ചത്. 'കൊവിഡില്‍ നിന്നും പൂര്‍ണമായും മുക്തി നേടിയത് എന്നെ ഏറെ സന്തോഷവാനാക്കുന്നു. തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്നതിന്‍റെ സന്തോഷത്തിലാണ് ഞാന്‍. പ്രാര്‍ഥനകള്‍ക്കും സ്നേഹത്തിനും നന്ദി' ഇതിയിരുന്നു അര്‍ജുന്‍ കപൂറിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കൊവിഡ് വൈറസിനെ നിസാരമായി കാണരുതെന്നും മാസ്‌കുകള്‍ ധരിച്ച് ജാഗരൂകരായിരിക്കണമെന്നും അര്‍ജുന്‍ കപൂര്‍ ആരാധകരോട് ആവശ്യപ്പെട്ടു. അര്‍ജുന് പിന്നാലെ കാമുകിയും നടിയുമായ മലൈക അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് മലൈകയുടെ കൊവിഡ് ഫലം നെഗറ്റീവായത്.

ABOUT THE AUTHOR

...view details