നിരവധി ആരാധകരുള്ള താരദമ്പതികളായ വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും തങ്ങളുടെ കടിഞ്ഞൂല്‍ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. ഗര്‍ഭകാലത്തെ വിശേഷങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുള്ള അനുഷ്ക ഇപ്പോള്‍ നിറവയറുമായി വോഗ് ഇന്ത്യ മാസികയുടെ കവര്‍ഗേളായി എത്തിയിരിക്കുകയാണ്. മാസികയുടെ 2021 ജനുവരി ലക്കത്തിലാണ് അനുഷ്കയുടെ ചിത്രം കവര്‍ഫോട്ടോയായി ഉപയോഗിച്ചിരിക്കുന്നത്. ബ്രാലറ്റും പാന്റ്സും ക്രീം നിറത്തിലുള്ള കോട്ടും ധരിച്ച് ബോള്‍ഡ് ലുക്കിലാണ് അനുഷ്ക മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടാതെ മറ്റ് മോഡേണ്‍ ഡ്രസ്സുകളിലും അനുഷ്ക നിറവയറുമായി വോഗ് ഇന്ത്യ മാസികയുടെ ഫോട്ടോഷൂട്ടില്‍ എത്തിയിട്ടുണ്ട്.
നിറവയറില്‍ വോഗ് ഇന്ത്യയുടെ കവര്‍ഗേളായി അനുഷ്ക ശര്‍മ
മാസികയുടെ 2021 ജനുവരി ലക്കത്തിലാണ് അനുഷ്കയുടെ ചിത്രം കവര്‍ഫോട്ടോയായി ഉപയോഗിച്ചിരിക്കുന്നത്. ബ്രാലറ്റും പാന്റ്സും ക്രീം നിറത്തിലുള്ള കോട്ടും ധരിച്ച് ബോള്‍ഡ് ലുക്കിലാണ് അനുഷ്ക മുഖചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
നിറവയറില്‍ വോഗ് ഇന്ത്യയുടെ കവര്‍ഗേളായി അനുഷ്ക ശര്‍മ
ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ അനുഷ്ക സോഷ്യല്‍മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്. ഭര്‍ത്താവി വിരാട് കോഹ്ലി അടക്കം നിരവധി പേര് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു.'ബ്യൂട്ടിഫുള്‍' എന്നാണ് വിരാട് കമന്റ് ചെയ്തത്. ജനുവരിയിലാണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുക. ഗര്‍ഭകാലത്തിലും പരസ്യ ചിത്രങ്ങളുടെ ഷൂട്ടിങും മറ്റുമായി അനുഷ്ക തിരക്കിലായിരുന്നു. ഏഴാം മാസത്തില്‍ ശീര്‍ഷാസനം ചെയ്ത് വാര്‍ത്തകളില്‍ നിറഞ്ഞ നടി കൂടിയാണ് അനുഷ്ക ശര്‍മ.