ആമസോൺ പ്രൈം വീഡിയോ വെബ് സീരീസ് പാതാൾ ലോക്കിന് ശേഷം വിജയമാവർത്തിക്കാൻ ബോളിവുഡ് നടി അനുഷ്‌ക ശർമ വീണ്ടുമെത്തുന്നു. നിഗൂഡതയും കൗതുകവും പ്രമേയമാക്കി ഒരുക്കുന്ന ബുൾബുള്ളിന്‍റെ ഫസ്റ്റ് ലുക്ക് താരം പുറത്തുവിട്ടു. ഒരു പെൺകുട്ടി മരങ്ങൾക്കിടയിലൂടെ കുതിച്ചു പോകുന്ന രംഗമാണ് ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. അനുഷ്‌ക നിർമിക്കുന്ന ചിത്രത്തിൽ അവിനാഷ് തിവാരി, ത്രിപ്തി ദിംരി, രാഹുൽ ബോസ് എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു.
അനുഷ്‌ക ശർമയുടെ 'ബുൾബുൾ'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു - avinash tiwari
അനുഷ്‌കയുടെ നിര്‍മാണ കമ്പനിയായ ക്ലീന്‍ സ്‌ളേറ്റ് ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ അവിനാഷ് തിവാരി, ത്രിപ്തി ദിംരി, രാഹുൽ ബോസ് എന്നിവരാണ് മുഖ്യവേഷത്തിലെത്തുന്നത്
ബുൾബുൾ
അനുഷ്‌കയുടെ നിര്‍മാണ കമ്പനിയായ ക്ലീന്‍ സ്‌ളേറ്റ് ഫിലിംസാണ് നെറ്റ്ഫ്ലിക്‌സ് റിലീസിന് ഒരുങ്ങുന്ന ബുൾബുൾ ഒരുക്കുന്നത്. സത്യയുടെയും ബുൾബുള്ളിന്‍റെയും കഥയിലൂടെ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന അന്ധവിശ്വാസങ്ങളും നിഗൂഡതകളും ചിത്രത്തിൽ അവതരിപ്പിക്കുന്നു. നെറ്റ്ഫ്ലിക്‌സ് ഇന്ത്യയിൽ ജൂൺ 24ന് ബുൾബുൾ റിലീസ് ചെയ്യും.