കേരളം

kerala

ETV Bharat / sitara

വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്; കൊവിഡ് വാക്സിനെടുത്ത് അനുപം ഖേറും കിരൺ ഖേറും

ഭാര്യയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തെറ്റാണെന്നും ഇത്തരം നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അനുപം ഖേർ ആരാധകരോട്. കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു താരം.

കിരൺ ഖേർ കാൻസർ അനുപം ഖേർ ഭാര്യ വാർത്ത  കൊവിഡ് വാക്സിൻ അനുപം ഖേർ പുതിയ വാർത്ത  kirron kher's health status anupam kher news  covid vaccine anupam kher news  അനുപം ഖേർ കാൻസർ ഭാര്യ വാർത്ത  അനുപം ഖേറും കിരൺ ഖേറും പുതിയ വാർത്ത  anupam kher kirron kher news
അനുപം ഖേറും കിരൺ ഖേറും

By

Published : May 8, 2021, 11:24 AM IST

കൊവിഡ് വാക്സിൻ രണ്ടാമത്തെ ഡോസ് സ്വീകരിച്ചെന്ന വാർത്തക്കൊപ്പം തന്‍റെ ഭാര്യ കിരൺ ഖേറിനെ കുറിച്ചുള്ള വ്യാജവാർത്തകൾക്കെതിരെ പ്രതികരിക്കുക കൂടിയാണ് അനുപം ഖേർ. ബോളിവുഡിന്‍റെ പ്രിയപ്പെട്ട അഭിനേത്രി കൂടിയായ കിരൺ ഖേർ കാൻസർ ചികിത്സയുമായി മുന്നോട്ട് പോവുകയാണെന്നും ആരോഗ്യത്തിലേക്ക് തിരിച്ചുവരികാണെന്നും അനുപം ഖേർ മുമ്പ് അറിയിച്ചിരുന്നു. ഇപ്പോഴിതാ, താരം വ്യക്തമാക്കുന്നത് ഭാര്യയുടെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ തെറ്റാണെന്നും അവർ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നുമാണ്. കൂടാതെ, കൊവിഡ് വാക്സിന്‍റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചുവെന്നും അനുപം ഖേർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. ഒപ്പം, നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നടൻ ആരാധകരോട് അഭ്യർഥിക്കുകയും ചെയ്തു.

More Read: കിരൺ ഖേറിന് രക്താർബുദം; പ്രാർഥനയും സ്നേഹവും വേണമെന്ന് അനുപം ഖേർ

കിരൺ ഖേറിനെ കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന തരത്തിലാണ് വ്യജവാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. കഴിഞ്ഞ ദിവസം അനുപം ഖേറും കിരൺ ഖേറും കൊവിഡ് രണ്ടാം ഡോസ് വാക്‌സിനെടുത്തു. വാക്സിനേഷന് ശേഷം ഇരുവരുടെയും ചിത്രങ്ങളും അനുപം ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. കാൻസർ ചികിത്സക്ക് ശേഷം പോസ്റ്റ് ചെയ്യുന്ന കിരൺ ഖേറിന്‍റെ ആദ്യ ചിത്രങ്ങളാണ് ഇവ. നടന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ താരദമ്പതികൾക്ക് ആശംസകളും പ്രാർഥനകളുമായി ആരാധകരും കമന്‍റ് ചെയ്തു.

ABOUT THE AUTHOR

...view details