ബിഗ് ബിയ്‌ക്കും കുടുംബത്തിനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ താരങ്ങൾ സുഖം പ്രാപിക്കാനായി ആരാധകരും സുഹൃത്തുക്കളും പ്രാർത്ഥനാശംസകൾ അറിയിച്ചിരുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് അമിതാഭ് ബച്ചന്‍റെ മരുമകളും നടിയുമായ ഐശ്വര്യ റായിയും മകൾ ആരാധ്യയും വൈറസ് മുക്തരായത്. ഇക്കഴിഞ്ഞ ഞായറാഴ്‌ച ബിഗ് ബിയും കൊവിഡ് ഭേദമായി ആശുപത്രി വിട്ടുവെന്നത് പ്രാർത്ഥനയോടെ കാത്തിരുന്ന ആരാധകർക്ക് ശുഭവാർത്തയായിരുന്നു. ഇപ്പോഴിതാ വീട്ടിലേക്ക് മടങ്ങിയ അമിതാഭ് ബച്ചന് അമുൽ കമ്പനി നൽകിയ പരസ്യമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. "എ ബി ബീറ്റ്‌സ് സി" എന്നെഴുതിയിരിക്കുന്ന ടൈറ്റിലിനൊപ്പം അമുല്‍ ഗേളും അമിതാഭ് ബച്ചനും ഒരുമിച്ചുള്ള ചിത്രമാണ് പരസ്യത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അമുലിന്‍റെ 'ഹോംകമിങ് ഗിഫ്‌റ്റി'ൽ മഹാമാരിയെ തുരത്തിയ അമിതാഭ് ബച്ചൻ വിജയത്തിന്‍റെ 'തംസ്-അപ്' ചിഹ്നവും പ്രേക്ഷകർക്കായി പങ്കുവെക്കുന്നു.
എ ബി ബീറ്റ്‌സ് സി: ബിഗ് ബിക്ക് അമുൽ നൽകിയ 'ഹോംകമിങ് ഗിഫ്‌റ്റ്' - amitabh bachchan
"എ ബി ബീറ്റ്‌സ് സി" എന്നെഴുതിയിരിക്കുന്ന ടൈറ്റിലിനൊപ്പം അമുല്‍ ഗേളും അമിതാഭ് ബച്ചനും ഒരുമിച്ചുള്ള ചിത്രമാണ് വീട്ടിലേക്ക് മടങ്ങിയ അമിതാഭ് ബച്ചന് അമുൽ കമ്പനി നൽകിയ സമ്മാനം.
ബിഗ് ബിക്ക് അമുൽ നൽകിയ 'ഹോംകമിങ് ഗിഫ്‌റ്റ്'
"നന്ദി അമുല്‍, നിങ്ങളുടെ പോസ്റ്റര്‍ ക്യാമ്പെയിനിൽ എല്ലായ്‌പ്പോഴും എന്നെ ഓര്‍മിച്ചതിന്" എന്ന് അമുലിന്‍റെ പരസ്യത്തിന് നന്ദി പറഞ്ഞു കൊണ്ട് അമിതാഭ് ബച്ചനും ട്വീറ്റ് ചെയ്‌തിട്ടുണ്ട്.