"എങ്ങനെയാണ് ഇവര്‍ ഇത്ര വേഗം വളര്‍ന്നത്?!!" മകനും മകൾക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ബിഗ് ബി കുറിച്ച വാക്കുകൾ. തന്‍റെ മക്കളുടെ വളർച്ചയിൽ അഭിമാനത്തോടെയും അത്ഭുതത്തോടെയും നോക്കി കാണുന്ന ഒരു അച്ഛന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അഭിഷേക് ബച്ചനും ശ്വേതാ ബച്ചനും ഒപ്പമുള്ള പഴയ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രത്തിനൊപ്പം അടുത്തകാലത്തായി എടുത്ത പുതിയ ചിത്രവും അമിതാഭ് ബച്ചൻ പങ്കുവെച്ചിട്ടുണ്ട്.
എങ്ങനെയാണ് ഇത്ര വേഗം വളര്‍ന്നത്? അമിതാഭ് ബച്ചനും മക്കളും - big b
മക്കൾ അഭിഷേക് ബച്ചനും ശ്വേതാ ബച്ചനും ഒപ്പമുള്ള പഴയ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രവും അടുത്തകാലത്തായി എടുത്ത പുതിയ ചിത്രവും അമിതാഭ് ബച്ചൻ പങ്കുവെച്ചു.
അമിതാഭ് ബച്ചനും മക്കളും
മക്കളുടെ വളർച്ചയെ അത്ഭുതത്തോടെ നോക്കി കാണുന്ന അച്ഛന്‍റെ ചിത്രം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. മക്കൾ വലുതായി അവരവരുടെ സ്വപ്‌നങ്ങൾ കീഴടക്കിയെന്നും കാലങ്ങൾ അതിവേഗം കടന്നുപോകുകയാണെന്നും അമിതാഭ് ബച്ചൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ചിത്രത്തിന് മറുപടിയായി ലഭിക്കുന്നു.