കേരളം

kerala

ETV Bharat / sitara

അമിതാഭ് ബച്ചന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു - ബോളിവുഡ്

സൽമാൻ ഖാൻ, സഞ്ജയ് ദത്ത്, ഷർമിള ടാഗോർ, ധർമേന്ദ്ര, ഹേമമാലിനി, മോഹൻലാൽ, ജീതേന്ദ്ര, കമൽ ഹാസൻ, നാഗാർജുന, രോഹിത് ഷെട്ടി, നീന ഗുപ്ത, രാകേഷ് റോഷൻ, ജോണി ലെവർ എന്നിവർക്ക് ശേഷം വാക്സിനേഷൻ സ്വീകരിക്കുന്ന താരമാണ് ബച്ചൻ

Amitabh Bachchan receives COVID-19 vaccine  covid vaccine  covid19  അമിതാഭ് ബച്ചന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു  ബോളിവുഡ്  കൊവിഡ് വാക്സിന്‍
അമിതാഭ് ബച്ചന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

By

Published : Apr 2, 2021, 7:03 AM IST

മുംബൈ:ബോളിവുഡ് സിനിമയുടെ 'ബിഗ് ബി' അമിതാഭ് ബച്ചന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. കൊറോണ വൈറസ് വാക്സിൻ ലഭിച്ചുവെന്ന വാർത്ത 78കാരനായ താരം തന്‍റെ ബ്‌ളോഗിലൂടെയാണ് ആരാധകരെ അറിയിച്ചത്. മകൻ അഭിഷേക് ബച്ചൻ ഒഴികെയുള്ള തന്‍റെ കുടുംബത്തിലെ ഓരോ അംഗവും വാക്സിന്‍ സ്വീകരിച്ചുവെന്ന് താരം വെളിപ്പെടുത്തി.

"വാക്സിനേഷന്‍ ചെയ്തു ഇന്നലെ കുടുംബത്തിനും സ്റ്റാഫിനുമായി കൊവിഡ് പരിശോധന നടത്തുകയും ഫലങ്ങൾ ഇന്ന് പുറത്ത് വരികയും ചെയ്തു എല്ലാം നെഗറ്റീവ് ആണ്. അഭിഷേക് ഒഴികെ എല്ലാ കുടുംബാംഗങ്ങളും വാക്സിനേഷന്‍ ചെയ്തു കാരണം അദ്ദേഹം ലൊക്കേഷനിലാണ്, കുറച്ച് ദിവസത്തിനുള്ളിൽ അഭിഷേകും വാക്സിന്‍ സ്വീകരിക്കും" എന്ന് ബച്ചൻ കുറിച്ചു. വാക്സിനേഷൻ പ്രക്രിയയെ 'ചരിത്രപരം' എന്നാണ് അമിതാഭ് ബച്ചൻ വിശേഷിപ്പിച്ചത്.

സൽമാൻ ഖാൻ, സഞ്ജയ് ദത്ത്, ഷർമിള ടാഗോർ, ധർമേന്ദ്ര, ഹേമമാലിനി, മോഹൻലാൽ, ജീതേന്ദ്ര, കമൽ ഹാസൻ, നാഗാർജുന, രോഹിത് ഷെട്ടി, നീന ഗുപ്ത, രാകേഷ് റോഷൻ, ജോണി ലെവർ എന്നിവർക്ക് ശേഷം വാക്സിനേഷൻ സ്വീകരിക്കുന്ന താരമാണ് ബച്ചൻ.

കഴിഞ്ഞ വർഷമാണ് അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ് ബച്ചൻ, ചെറുമകൾ ആരാദ്യ ബച്ചൻ എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details