കേരളം

kerala

By

Published : Sep 21, 2021, 4:08 PM IST

ETV Bharat / sitara

'മതം കലർത്തി വിൽപ്പനതന്ത്രങ്ങൾ മെനയരുത്' ; കന്യാദാനത്തെ ചോദ്യം ചെയ്‌തുള്ള ആലിയയുടെ പരസ്യത്തിനെതിരെ കങ്കണ

മതത്തെയോ, ന്യൂനപക്ഷത്തേയോ കൂട്ടുപിടിച്ച് വിൽപ്പന തന്ത്രങ്ങൾ മെനയരുതെന്ന് ആലിയയ്‌ക്കും പരസ്യ ബ്രാൻഡിനുമെതിരെ കങ്കണ

alia bhatt mohey ad controversy news  kangana on alia mohey ad news  alia bhatt mohey ad news  alia bhatt mohey ad debate news  ആലിയയുടെ പരസ്യം കങ്കണ വാർത്ത  ആലിയ ഭട്ട് പരസ്യം കങ്കണ റണൗട്ട് വാർത്ത  വിവാഹ പരസ്യം വിമർശനം കങ്കണ റണൗട്ട് വാർത്ത  കങ്കണ റണൗട്ട് വാർത്ത  ആലിയ ഭട്ട് പുതിയ പരസ്യം വാർത്ത  കന്യാദാനം ആലിയ പരസ്യം വാർത്ത  വിവാഹ പരസ്യം ആലിയ വാർത്ത  kangana ranaut kanyadaan news latest
കങ്കണ

കന്യാദാനമെന്ന ആചാരത്തെ ചോദ്യം ചെയ്‌തുള്ള ആലിയ ഭട്ടിന്‍റെ പുതിയ പരസ്യത്തിനെതിരെ നടി കങ്കണ റണാവത്ത്. നിഷ്‌കളങ്കരായ ഉപഭോക്താക്കളെ ആകർഷിക്കാനായി മതത്തെ പരസ്യങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും, ഇത് നിരോധിക്കണമെന്നുമാണ് കങ്കണ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രതികരിച്ചത്.

ദാനം എന്നാൽ വൃത്തികെട്ട വാക്കല്ലെന്നും, അതിന്‍റെ അർഥം വിൽക്കുക എന്നല്ലെന്നുമാണ് കങ്കണയുടെ വാദം. ഏറ്റവും സഹിഷ്‌ണുതയുള്ള മതമായ ഹിന്ദുവിഭാഗത്തെ അപമാനിക്കാനും അപലപിക്കാനും ആഗ്രഹിക്കുന്നവരുടെ കീടമായി മാറരുത്. ഇത്തരം പരസ്യങ്ങൾ നിരോധിച്ചുകൊണ്ട് ഇവരുടെ വായടക്കണമെന്നുമാണ് കങ്കണ പറയുന്നത്.

More Read:'തലൈവി'ക്ക് ശേഷം പുരാണത്തിലെ സീതയാവാൻ കങ്കണ

ഒരു വിവാഹവേദിയിൽ ഇരിക്കുന്ന വധു(ആലിയ ഭട്ട്), തന്‍റെ അച്ഛനും അമ്മയും മുത്തച്ഛനുമടങ്ങുന്ന കുടുംബം തന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് വിവരിക്കുന്നു. എന്നാൽ, വീട്ടിലെ മറ്റൊരാളായി കണ്ട് എന്തിനാണ് തന്നെ കന്യാദാനത്തിലൂടെ കൈമാറുന്നതെന്ന് വധു ചോദിക്കുന്നു.

താൻ അങ്ങനെ ദാനം ചെയ്യപ്പെടേണ്ടവളാണോ എന്നും, എന്തുകൊണ്ടാണ് കന്യാദാനം മാത്രമുള്ളതെന്നും വധു ആരായുന്നു. എന്നാൽ, 'കന്യാമാനി'ലൂടെ വരന്‍റെ രക്ഷിതാക്കൾ വരനെ, വധുവിനും വീട്ടുകാർക്കും കൈ പിടിച്ചുകൊടുക്കുന്നതോടെ വിവാഹത്തിലെ സമത്വം എന്ന പുതിയ ആശയമാണ് പരസ്യം പങ്കുവയ്ക്കുന്നത്. വിവാഹ ബ്രാൻഡിന്‍റെ ഈ പരസ്യമാണ് കങ്കണയെ ചൊടിപ്പിച്ചത്.

ABOUT THE AUTHOR

...view details