പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ ഒട്ടനവധി മനോഹര കഥാപാത്രങ്ങള്‍ സ്ക്രീനില്‍ ജീവന്‍ പകര്‍ന്നിട്ടുള്ള നടിയാണ് ബോളിവുഡ് യുവ റാണി ആലിയ ഭട്ട്. കൊവിഡിനും ലോക്ക് ഡൗണിനും മുമ്പ് പ്രഖ്യാപിച്ച താരത്തിന്‍റെ ബോളിവുഡ് സിനിമയായിരുന്നു 'ഗംഗുഭായി കത്തിയാവാഡി'. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസ് തിയ്യതി പുറത്തുവിട്ടു. ഈ വര്‍ഷം ജൂലൈ 30ന് സിനിമ തിയേറ്ററുകളിലെത്തും. ചതിയിലകപ്പെട്ട് മുംബൈ കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴില്‍ ചെയ്യുകയും പിന്നീട് കാമാത്തിപുരയെ അടക്കി ഭരിക്കുന്ന നേതൃസ്ഥാനത്തേക്ക് എത്തുകയും ചെയ്‌ത സ്ത്രീയായ ഗംഗുഭായിയുടെ കഥയാണ് സിനിമ പറയുന്നത്. ഹുസൈന്‍ സെയ്ദിയുടെ മാഫിയ ക്യൂന്‍സ് ഓഫ് മുംബൈ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഗംഗുഭായി ഒരുങ്ങുന്നത്.
'ഗംഗുഭായി കത്തിയാവാഡി'യായി ആലിയ ഭട്ട്; സിനിമ ജൂലൈ 30ന് തിയേറ്ററുകളില്‍ - Alia Bhatt movie Gangubai Kathiyawadi Release date
ഈ വര്‍ഷം ജൂലൈ 30ന് സിനിമ തിയേറ്ററുകളിലെത്തും. ചതിയിലകപ്പെട്ട് മുംബൈ കാമാത്തിപുരയില്‍ എത്തുകയും ലൈംഗികത്തൊഴില്‍ ചെയ്യുകയും പിന്നീട് കാമാത്തിപുരയെ അടക്കി ഭരിക്കുന്ന നേതൃസ്ഥാനത്തേക്ക് എത്തുകയും ചെയ്‌ത സ്ത്രീയായ ഗംഗുഭായിയുടെ കഥയാണ് സിനിമ പറയുന്നത്
2019ല്‍ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ റിലീസ് ചെയ്‌തിരുന്നു. ആലിയയുടെ രണ്ട് വ്യത്യസ്‌ത ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് പോസ്റ്ററുകളിൽ കാണിച്ചത്. മുടികള്‍ പിന്നി റിബ്ബൺ കൊണ്ട് കെട്ടിയ പെൺകുട്ടിയായും വലിയ സിന്ദൂരപ്പൊട്ട് തൊട്ട പക്വതയുള്ള സ്‌ത്രീയായും ആലിയയെ ചിത്രീകരിച്ചിരിക്കുന്നു. ആദ്യത്തേതിൽ മേശക്കരികിൽ ഒരു തോക്കും രണ്ടാമത്തെ ബ്ലാക്ക് ആന്‍റ് വൈറ്റ് പോസ്റ്ററിൽ പൂർണമായും ഒരു കത്തിയാവാഡി പെൺകുട്ടിയുമായാണ് താരം പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. നിരവധി സിനിമകളാണ് ആലിയ 2020-21 വര്‍ഷത്തില്‍ ചെയ്യാന്‍ പോകുന്നത്.