യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് നടന്‍ അക്ഷയ് കുമാര്‍ - Yogi Adityanath In Mumbai
ഇരുവരും അക്ഷയ് കുമാറിന്‍റെ വരാനിരിക്കുന്ന സിനിമ രാം സേതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച
മുംബൈയിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി നടന്‍ അക്ഷയ് കുമാര്‍. ഇരുവരും അക്ഷയ് കുമാറിന്‍റെ വരാനിരിക്കുന്ന സിനിമ രാം സേതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രമാണ് അക്ഷയ് കുമാറിന്‍റെ രാം സേതു. 'വരും തലമുറയെ കൂടി ബന്ധിപ്പിക്കുന്ന ഒരു പാലം നിര്‍മിച്ച് അതിലൂടെ ഭാരതീയരുടെ ഉള്ളില്‍ രാമന്‍റെ ആദര്‍ശങ്ങളേയും സംരക്ഷിക്കാന്‍ ശ്രമിക്കാമെന്നായിരുന്നു ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അക്ഷയ്‌കുമാര്‍ ട്വിറ്ററില്‍ കുറിച്ചത്. നോയിഡയില്‍ ഫിലിം സിറ്റി നിര്‍മിക്കുന്നതിനെ കുറിച്ചുള്ള ആഗ്രഹം സെപ്തംബറില്‍ യോഗി ആദിത്യനാഥ് പങ്കുവെച്ചിരുന്നു.