ലവ് രഞ്ജന്‍റെ പുതിയ ചിത്രത്തില്‍ നിന്ന് അജയ് ദേവ്‌ഗണ്‍ പിന്മാറി - ajay devgn backs from luv ranjan film
താരത്തിന്‍റെ ഷൂട്ടിങ് തിരക്കുകളാണ് ചിത്രത്തിൽ നിന്ന് പിന്മാറാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
രണ്‍ബീര്‍ കപൂർ നായകനാകുന്ന ലവ് രഞ്ജന്‍റെ പുതിയ സിനിമയിൽ നിന്നും ബോളിവുഡ് താരം അജയ് ദേവ്ഗൺ പിന്മാറി. 'എം.എസ് ധോണി: ദ് അണ്‍ടോൽഡ് സ്റ്റോറി' യുടെ സംവിധായകൻ നീരജ് പാണ്ഡെ ഒരുക്കുന്ന അടുത്ത ബയോപിക്കിലെ നായക കഥാപാത്രത്തിന് വേണ്ടിയാണ് ദീപികയും രണ്‍ബീറും അഭിനയിക്കുന്ന പുതിയ ചിത്രത്തിൽ നിന്നും ദേവ്ഗൺ മാറുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ ദേവ്ഗണ്ണിന്‍റെ വേഷത്തെക്കുറിച്ച് തുടക്കം മുതൽ തന്നെ വ്യക്തതയില്ലായിരുന്നു. എന്നാൽ, ഇതുവരെയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ തിരക്കഥയിൽ താത്‌പര്യമില്ലാത്തതാണ് താരം പിന്മാറാൻ കാരണമെന്നും പറയുന്നു. നീരജ് പാണ്ഡെയുടെ 'ചാണക്യ'യിലാണ് അജയ് ദേവ്ഗൺ നായക വേഷമിടുന്നത്. കൂടാതെ, മറ്റ് പ്രോജക്‌ടുകളിൽ റൺബീര്‍ കപൂറും തിരക്കിലായതിനാൽ 2020 ൽ ചിത്രീകരണമാരംഭിക്കാനിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് വൈകിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.