അജയ് ദേവ്ഗൺ നായകനായ ഏറ്റവും പുതിയ ചിത്രം 'മൈദാന്‍റെ' റിലീസ് പ്രഖ്യാപിച്ചു. ഫുട്ബോൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം അടുത്ത വർഷം ഓഗസ്റ്റ് 13ന് പ്രദർശനത്തിന് എത്തും. ഫുട്ബോൾ പരിശീലകൻ സയ്യിദ് അബ്ദുൾ റഹീമിന്‍റെ ജീവിതകഥ അവതരിപ്പിക്കുന്ന ചിത്രത്തിൽ പ്രിയാ മണിയാണ് നായിക. അജയ് ദേവ്‌ഗണിന്‍റെ ഭാര്യാ വേഷമാണ് പ്രിയാ മണി മൈദാനിൽ അവതരിപ്പിക്കുന്നത്. അമിത് ശർമയാണ് ഹിന്ദി ചിത്രത്തിന്‍റെ സംവിധാനം. സീ സ്റ്റുഡിയോസിന്‍റെ ബാനറിൽ ബോണി കപൂർ, ആകാശ് ചൗള, അരുണവ ജോയ് സെന്‍ഗുപ്‌ത എന്നിവരാണ് മൈദാൻ നിർമിക്കുന്നത്.
അജയ് ദേവ്‌ഗൺ- പ്രിയാമണി ചിത്രം 'മൈദാൻ' റിലീസ് പ്രഖ്യാപിച്ചു
ഫുട്ബോൾ പരിശീലകൻ സയ്യിദ് അബ്ദുൾ റഹീമിന്‍റെ ബയോപിക് ചിത്രം 2021 ഓഗസ്റ്റ് 13ന് പ്രദർശനത്തിന് എത്തും.
മൈദാൻ
തെന്നിന്ത്യൻ നടി കീർത്തി സുരേഷിനെയായിരുന്നു ആദ്യം ചിത്രത്തിലെ നായികയായി നിശ്ചയിച്ചത്. എന്നാൽ, തന്നേക്കാൾ പ്രായം കൂടുതലായ കഥാപാത്രത്തെ മഹാനടിക്ക് ശേഷം വീണ്ടും തെരഞ്ഞെടുത്താൽ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതിനാലാണ് കീർത്തി മൈദാനിൽ നിന്ന് പിന്മാറിയത്.