താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ്യും ദാമ്പത്യ ജീവിതത്തിന്റെ പതിനാലാം വാര്‍ഷികം കഴിഞ്ഞ ദിവസമാണ് ആഘോഷിച്ചത്. ഇത്തവണ ഓണ്‍ലൈനായിട്ടായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികാഘോഷം. അഭിഷേകുമായുള്ള വീഡിയോ കോളിന്റെ സ്ക്രീന്‍ ഷോട്ട് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.
വെര്‍ച്വല്‍ വിവാഹവാര്‍ഷികാഘോഷ വിശേഷങ്ങളുമായി ഐശ്വര്യ റായ്
2007ല്‍ വിവാഹിതരായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ്യുടെയും പതിനാലാം വിവാഹവാര്‍ഷികമായിരുന്നു. ഇരുവരുടെയും ആരാധകര്‍ സോഷ്യല്‍മീഡിയ വഴി ആശംസകള്‍ അറിയിച്ചു.
വെര്‍ച്വല്‍ വിവാഹ വാര്‍ഷികാഘോഷത്തിന്റെ വിശേഷങ്ങളുമായി ഐശ്വര്യ റായ്
ഐശ്വര്യയുടെ മടിയില്‍ ഇരിക്കുന്ന ആരാധ്യയേയും ചിത്രത്തില്‍ കാണാം. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് ലക്നൗവിലാണ് അഭിഷേക്. ഐശ്വര്യ റായ്യുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ നിരവധിപേര്‍ ഇരുവര്‍ക്കും ആശംസകളുമായി എത്തി.
തനിക്കും ഐശ്വര്യയ്ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന ആരാധകര്‍ക്ക് അഭിഷേകും സമൂഹമാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചു. 2007 ഏപ്രില്‍ 20നായിരുന്നു ഇരുവരുടെയും വിവാഹം.