കേരളം

kerala

ETV Bharat / sitara

സഞ്ജയ് ലീല ബൻസാലിക്ക് കൊവിഡ്; ആലിയ ഭട്ടിന്‍റെ പരിശോധന ഫലം വന്നില്ല

സഞ്ജയ് ലീല ബൻസാലിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗംഗുബായ് കത്തിയാവാഡിയിലെ നായിക ആലിയ ഭട്ടും കൊവിഡ് പരിശോധനക്ക് വിധേയയായി

By

Published : Mar 9, 2021, 2:40 PM IST

സഞ്ജയ് ലീല ബൻസാലി കൊവിഡ് വാർത്ത  സഞ്ജയ് ലീല ബൻസാലി കൊറോണ വാർത്ത  ആലിയ ഭട്ട് കൊവിഡ് വാർത്ത  ആലിയ ഭട്ടിന്‍റെ പരിശോധന ഫലം പുതിയ വാർത്ത  സംവിധായകൻ സഞ്ജയ് ലീല ബൻസാലി വാർത്ത  ഗംഗുബായ് കത്തിയാവാഡി കൊവിഡ് വാർത്ത  alia's test results awaited news  sanjay leela bhansali news  alia bhatt corona news  gangubai kathiawadi lates news
സഞ്ജയ് ലീല ബൻസാലിക്ക് കൊവിഡ്

നടൻ രൺബീർ കപൂറിന് കൊവിഡ് പോസിറ്റീവായതിന് പിന്നാലെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധ കണ്ടെത്തിയതിനെ തുടർന്ന് സംവിധായകൻ ക്വാറന്‍റൈനിലാണ്.

ഗംഗുബായ് കത്തിയാവാഡിയുടെ ചിത്രീകരണത്തിനിടെയാണ് സഞ്ജയ് ലീല ബൻസാലിക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ നായിക ആലിയ ഭട്ട് കൊവിഡ് പരിശോധനക്ക് വിധേയയായി. നടിയുടെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്. കൂടാതെ, ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും കൊവിഡ് പരിശോധനക്ക് വിധേയമായിട്ടുണ്ട്. സംവിധായകന് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു.

ABOUT THE AUTHOR

...view details