കേരളം

kerala

ETV Bharat / sitara

വിക്കി കൗശലിനും ഭൂമി പഡ്നേക്കറിനും കൊവിഡ്; എൻസിബി അറസ്റ്റ് ചെയ്ത അജാസ് ഖാനും കൊവിഡ്

വിക്കി കൗശലിനും ഭൂമി പഡ്നേക്കറിനും അജാസ് ഖാനും കൊവിഡ് പോസിറ്റീവ്. അജാസ് ഖാന് കൊവിഡായതിനെ തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ ക്വാറന്‍റൈനിൽ പ്രവേശിക്കും. അതേ സമയം, കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അക്ഷയ് കുമാറിനെ വീട്ടിലെ ക്വാറന്‍റൈനിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി.

vicky kaushal covid positive news latest  vicky kaushal corona positive news latest  bollywood celebs corona positive positive news  vicky kaushal health updates news  ബോളിവുഡ് താരങ്ങൾ പുതിയ കൊറോണ വാർത്ത  വിക്കി കൗശലിനും ഭൂമി പഡ്നേക്കറിനും കൊവിഡ് വാർത്ത  വിക്കി കൗശൽ കൊറോണ വാർത്ത  അജാസ് ഖാൻ കൊവിഡ് പുതിയ വാർത്ത  അക്ഷയ് കുമാർ കൊറോണ പുതിയ വാർത്ത  എൻസിബി അറസ്റ്റ് അജാസ് ഖാൻ വാർത്ത  akshay kumar covid hospitalised news  bhumi padnekkar covid news latest  bhumi pednekar corona news  ajaz khan covid positive news
വിക്കി കൗശലിനും ഭൂമി പഡ്നേക്കറിനും കൊവിഡ്

By

Published : Apr 5, 2021, 2:11 PM IST

ബോളിവുഡ് താരങ്ങളായ വിക്കി കൗശലിനും ഭൂമി പഡ്നേക്കറിനും അജാസ് ഖാനും കൊവിഡ്. ഡോക്ടർമാരുടെ നിർദേശത്തോടെ താരങ്ങൾ ഇപ്പോൾ വീട്ടിൽ ക്വാറന്‍റൈനിലാണ്. ധർമ പ്രൊഡക്ഷൻസിന്‍റെ നിർമാണത്തിൽ ശശാങ്ക് ഖൈതാൻ സംവിധാനം ചെയ്യുന്ന മിസ്റ്റർ ലേലേയുടെ ഷൂട്ടിങ് തിരക്കുകളിലായിരുന്നു വിക്കി കൗശലും ഭൂമി പഡ്നേക്കറും. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരോടും കൊവിഡ് പരിശോധനക്ക് വിധേയമാകാനും സുരക്ഷിതരായിരിക്കാനും വിക്കി കൗശൽ നിർദേശിച്ചു.

ഇന്ന് രാവിലെ ഭൂമി പഡ്നേക്കറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മഹാമാരിക്കെതിരെ അങ്ങേയറ്റം കരുതലുണ്ടായിരുന്നിട്ടും കൊവിഡ് ബാധിച്ചുവെന്നും അതിനാൽ തന്നെ മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ച് ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന് അഭ്യർഥിക്കുന്നതായും ഭൂമി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പറഞ്ഞു.

അതേ സമയം, ലഹരിമരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത ബോളിവുഡ് നടൻ അജാസ് ഖാനും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന അന്വേഷണ ഉദ്യോഗസ്ഥർ ക്വാറന്‍റൈനിൽ പ്രവേശിക്കും.

കഴിഞ്ഞ ദിവസം ഹിന്ദി ചലച്ചിത്രതാരങ്ങളായ അക്ഷയ് കുമാറിനും ഗോവിന്ദക്കും കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയിരുന്നു. അക്ഷയ് കുമാറിനെ വീട്ടിലെ ക്വാറന്‍റൈനിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details