താന്‍ പ്രണയത്തിലാണെന്ന് തെന്നിന്ത്യന്‍ താരസുന്ദരി തപ്‌സി പന്നു. തന്‍റെ കാമുകന്‍ ക്രിക്കറ്റ് താരമോ സിനിമാ താരമോ അല്ലെന്നും വിവാഹം ഉടനില്ലെന്നും സഹോദരി ഷാഗുണ്‍ പന്നുവിനൊപ്പം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തപ്‌സി വെളിപ്പെടുത്തി. 'എന്‍റെ വിവാഹം കഴിഞ്ഞിട്ടില്ല. വെറുതേ ഗോസിപ്പുകള്‍ പരത്തുകയാണ്. എന്‍റെ ജീവിതത്തില്‍ ആകാംക്ഷ പ്രകടിപ്പിക്കുന്നവര്‍ക്ക് അത് അറിയുകയും ചെയ്യാം. ആളുകള്‍ ആകാംക്ഷയോടെ നോക്കിക്കാണുന്ന ഗ്ലാമര്‍ പ്രൊഫഷണില്‍ ഉള്ള ആളല്ല എന്‍റെ ജീവിതത്തിലെ വ്യക്തി. അദ്ദേഹം ഒരു നടനോ ക്രിക്കറ്റ് താരമോ അല്ല. അദ്ദേഹം ഇവിടെ ഉള്ള ഒരാളും അല്ല. ഇപ്പോഴൊന്നും വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ല, എനിക്ക് കുട്ടികള്‍ വേണം എന്ന് തോന്നുമ്പോള്‍ മാത്രമേ കല്ല്യാണം കഴിക്കുന്നതിനേക്കുറിച്ച് ചിന്തിക്കുകയുള്ളു. അത് പോലെ ആര്‍ഭാടം നിറഞ്ഞ വിവാഹാഘോഷങ്ങളില്‍ എനിക്ക് താത്പര്യമില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു ആഘോഷമാണ് ആഗ്രഹിക്കുന്നത്. ഒറ്റ ദിവസം മാത്രം നീണ്ടുനില്‍ക്കുന്ന ആഘോഷം' തപ്‌സി വ്യക്തമാക്കി.
തന്‍റെ രാജകുമാരനെ കണ്ടെത്തി; പ്രണയം വെളിപ്പെടുത്തി തപ്സി പന്നു
കാമുകന്‍ സെലിബ്രിറ്റി അല്ലെന്നും വിവാഹം ഉടനില്ലെന്നും സഹോദരി ഷാഗുണ്‍ പന്നുവിനൊപ്പം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തപ്‌സി വെളിപ്പെടുത്തി.
താന്‍ കാരണമാണ് തപ്‌സി കാമുകനുമായി കണ്ടുമുട്ടിയതെന്നും അതുകൊണ്ട് തപ്‌സി തന്നോടാണ് നന്ദിപറയേണ്ടതെന്നും സഹോദരി ഷാഗുണ്‍ പറഞ്ഞു. ഇതിന് മുമ്പുണ്ടായിരുന്ന തപ്‌സിയുടെ കാമുകന്മാരെ കാണുമ്പോള്‍ എവിടുന്നാണ് ഇവരെയൊക്കെ അവള്‍ കണ്ടുപിടിക്കുന്നത് എന്ന് താന്‍ ചിന്തിച്ചിരുന്നുവെന്നും ഷാഗുണ്‍ പറഞ്ഞു. ഷാഗുണിന്‍റെ അഭിപ്രായത്തിന് ശേഷം 'തന്‍റെ രാജകുമാരനെ കണ്ടുമുട്ടുന്നതിന് മുമ്പ് ഒരുപാട് തവളകളെ താന്‍ ഉമ്മവച്ചിട്ടുണ്ടെന്നായിരുന്നു സഹോദരിക്ക് തപ്‌സി നല്‍കിയ മറുപടി. ഡെന്മാര്‍ക്കിന്‍റെ ബാഡ്‌മിന്‍റണ്‍ താരവും ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവുമായ മാത്തിയാസ് ബോയുമായി തപ്‌സി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.
TAGGED:
താരസുന്ദരി തപ്‌സി പന്നു