കേരളം

kerala

ETV Bharat / sitara

ചുവന്ന ലോ നെക്ക് ഡ്രസ്സില്‍ ഇംഗ്ലീഷ് വനിതയെ പോലെ സണ്ണി ലിയോണി - സണ്ണി ലിയോണി ഫോട്ടോകള്‍

സോഷ്യല്‍ മീഡിയയിലും ആക്ടീവായ സണ്ണിക്ക് നിലവില്‍ 41.6 മില്ല്യണ്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സാണ് ഉള്ളത്

Sunny Leone  actress Sunny Leone new instagram post  സണ്ണി ലിയോണി  സണ്ണി ലിയോണി ഫോട്ടോകള്‍  സണ്ണി ലിയോണി ഫോട്ടോകള്‍  actress Sunny Leone photos
ചുവന്ന ലോ നെക്ക് ഡ്രസ്സില്‍ ഇംഗ്ലീഷ് വനിതയെ പോലെ സണ്ണി ലിയോണി

By

Published : Nov 23, 2020, 8:29 PM IST

ബോളിവുഡ് സിനിമകളില്‍ സ്ഥിരം സാന്നിധ്യമായ നടിയാണ് സണ്ണി ലിയോണി. മധുരരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും സണ്ണി രംഗപ്രവേശം ചെയ്‌തതോടെ മലയാളി സിനിമാ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടിയാണ് സണ്ണി ലിയോണി. മധുരരാജയിലെ മോഹമുന്തിരി എന്ന ഗാനരംഗത്തില്‍ മാത്രമാണ് സണ്ണി പ്രത്യക്ഷപ്പെട്ടത്. പോണ്‍ താരം എന്നാണ് സണ്ണി അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് നടി ഹിന്ദിയില്‍ നിരവധി നല്ല സിനിമകളുടെ ഭാഗമായി. സണ്ണിയുടെ നൃത്തരംഗങ്ങളുള്ള ഫാസ്റ്റ് നമ്പര്‍ വീഡിയോ ഗാനത്തിന് ഇന്നും ആരാധകരുണ്ട്.

സോഷ്യല്‍ മീഡിയയിലും ആക്ടീവായ സണ്ണിക്ക് നിലവില്‍ 41.6 മില്ല്യണ്‍ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സാണ് ഉള്ളത്. അതുകൊണ്ടുതന്നെ തന്‍റെ ആരാധകര്‍ക്കായി സ്ഥിരം ചിത്രങ്ങളും വീഡിയോകളും സണ്ണി പോസ്റ്റ് ചെയ്യാറുമുണ്ട്. ഇത്തവണ ഒരു ചുവന്ന ലോ നെക്ക് ഫ്രോക്കും ഫ്രഞ്ച് മാതൃകയിലുള്ള തൊപ്പിയും ധരിച്ചുകൊണ്ടാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ഞങ്ങള്‍ക്ക് ഡ്രസ് അപ്പ് കളിക്കാന്‍ അവസരം കിട്ടുമ്പോള്‍' എന്നാണ് തന്‍റെ പുതിയ ചിത്രങ്ങള്‍ക്കടിയിലായി താരം കുറിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു കിടിലന്‍ വീഡിയോ ഉടന്‍ തന്നെ പോസ്റ്റ് ചെയ്യുമെന്നും സണ്ണി ലിയോണ്‍ ഈ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ദീപാവലി ദിനത്തില്‍ നീലനിറത്തിലുള്ള ചുരിദാറില്‍ അതിമനോഹരിയായി നില്‍ക്കുന്ന ചിത്രങ്ങളും സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പം ലോസ് ആഞ്ചല്‍സിലാണ് താരം.

ABOUT THE AUTHOR

...view details