അമ്മയുടെ അർബുദ ചികിത്സയ്ക്ക് സഹായം ചെയ്ത ബോളിവുഡ് നടന്മാരായ സൽമാൻ ഖാനും സഹോദരന്‍ സൊഹൈൽ ഖാനും നന്ദി അറിയിച്ച് നടിയും മുൻ ബിഗ് ബോസ് താരവുമായ രാഖി സാവന്ത്. ചികിത്സ ചെലവുകള്‍ ഏറ്റെടുക്കുകയും മികച്ച ഡോക്ടര്‍മാരെ നൽകുകയും ചെയ്ത സൽമാൻ ഖാൻ മാലാഖയെപ്പോലെയാണെന്ന് രാഖിയുടെ അമ്മ ജയ സാവന്ത് പറഞ്ഞു. സൽമാൻ ഖാനെയും സഹോദരൻ സൊഹൈൽ ഖാനെയും പോലുള്ള മക്കൾ ഇന്ത്യയിലെ എല്ലാ വീട്ടിലുമുണ്ടാകണമെന്ന് രാഖിയും അഭിപ്രായപ്പെട്ടു.
എല്ലാ വീട്ടിലും സൽമാനെയും സൊഹൈലിനെയും പോലുള്ള മക്കൾ വേണമെന്ന് രാഖി സാവന്ത് - actress rakhi sawant jaya sawant news
അമ്മയുടെ ചികിത്സയ്ക്ക് ധനസഹായവും മികച്ച ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കിയ സൽമാൻ ഖാനും സഹോദരൻ സൊഹൈൽ ഖാനും നന്ദി അറിയിച്ച് രാഖി സാവന്ത്.
Also Read: 'ഷാരൂഖ് സഹോദര തുല്യന്‍', പതാനില്‍ പ്രതിഫലം വേണ്ടെന്ന് സല്‍മാന്‍ ഖാന്‍
'ഞാൻ സൽമാൻ ഖാനോട് നന്ദി പറയുന്നു. ചികിത്സയ്ക്ക് പണമില്ലാതെ കർത്താവിനോട് പ്രാർഥിക്കാറുണ്ടായിരുന്നു. ചികിത്സ ലഭിക്കാതെ മരിച്ചുപോവുമെന്ന് കരുതിയപ്പോൾ ദൈവം സൽമാൻ ഖാനെ മാലാഖയുടെ രൂപത്തിൽ ഞങ്ങൾക്ക് അരികിലേക്ക് അയച്ചു. അദ്ദേഹം ഞങ്ങൾക്കൊപ്പം നിന്ന് ഓപ്പറേഷനുള്ള എല്ലാ സഹായവും നൽകി. അദ്ദേഹത്തിന്‍റെ കുടുംബവും ചികിത്സയിലുടനീളം കൂടെയുണ്ടായിരുന്നു. സൽമാനും കുടുംബത്തിനും നന്ദി' ജയ സാവന്ത് ആശുപത്രിയിൽവച്ചുള്ള വീഡിയോയിൽ വിശദീകരിച്ചു. സൽമാനും കുടുംബവും ഒരിക്കലും പ്രതിസന്ധിയിലാകരുതെന്ന് പ്രാർഥിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. മികച്ച ഡോക്ടറെ തന്നതിന് രാഖി സാവന്തും സൽമാനോട് നന്ദി പറഞ്ഞു. സൽമാന്‍റെയും സൊഹൈലിന്‍റെയും കുടുംബത്തോടും നടി തന്‍റെ സ്നേഹമറിയിച്ചു.