കേരളം

kerala

ETV Bharat / sitara

ബിഗ് ബിക്കും പത്നിക്കുമൊപ്പം തിളങ്ങി മഞ്ജു വാര്യര്‍ - amithabh bhachan

ഒരു ജ്വല്ലറിയുടെ പരസ്യചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ മഞ്ജു തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇത് അഭിമാനനിമിഷമെന്നും മഞ്ജു ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചു

actress manju warrier latest add film shoot with amithabh bhachan and jaya bhachan  ബിഗ് ബിക്കും പത്നിക്കുമൊപ്പം തിളങ്ങി ലേഡിസൂപ്പര്‍ സ്റ്റാര്‍; അഭിമാനനിമിഷമെന്ന് മഞ്ജു  ബിഗ് ബിക്കും പത്നിക്കുമൊപ്പം തിളങ്ങി ലേഡിസൂപ്പര്‍ സ്റ്റാര്‍  മഞ്ജുവാര്യര്‍ പരസ്യചിത്രം  മഞ്ജുവാര്യര്‍ പരസ്യം  actress manju warrier  amithabh bhachan  jaya bhachan
ബിഗ് ബിക്കും പത്നിക്കുമൊപ്പം തിളങ്ങി ലേഡിസൂപ്പര്‍ സ്റ്റാര്‍; അഭിമാനനിമിഷമെന്ന് മഞ്ജു

By

Published : Jan 25, 2020, 12:25 PM IST

ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനും ഭാര്യ ജയക്കും നടുവില്‍ സാരിയില്‍ സുന്ദരിയായി മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍. ഒരു ജ്വല്ലറിയുടെ പരസ്യചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ മഞ്ജു തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇത് അഭിമാനനിമിഷമെന്നും മഞ്ജു ഫോട്ടോ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

അമിതാഭ് ബച്ചനും പരസ്യ ചിത്രത്തിന്‍റെ ചിത്രീകരണ ഇടവേളകളില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ ട്വിറ്റര്‍ വഴിയും പങ്കുവെച്ചിട്ടുണ്ട്. മഞ്ജുവിനൊപ്പം പരസ്യ ചിത്രത്തില്‍ നടിമാരായ റീബാ മോണിക്ക, റെജീന കസാഡ്രാ, അമാള്‍ഡ ലിസ്, കത്രീന കൈഫ് തുടങ്ങിയവരും വേഷമിട്ടിട്ടുണ്ട്. പരസ്യത്തിന്‍റെ അന്യഭാഷ പതിപ്പുകളില്‍ നാഗാര്‍ജുന, ശിവരാജ് കുമാര്‍, പ്രഭു തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഛായാഗ്രാഹകന്‍ രവി വര്‍മനാണ് പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്.

ABOUT THE AUTHOR

...view details