പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആര്‍എസ്എസ് പ്രവര്‍ത്തകരേയും പ്രശംസിച്ച് നടി കങ്കണ റണൗട്ട്. ആര്‍എസ്എസ് നടത്തുന റിലീഫ് ക്യാമ്പുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് കങ്കണ റണൗട്ട് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. മോദി ഭാരതത്തിന്‍റെ വീരപുത്രനാണെന്നാണ് കങ്കണ പ്രധാനമന്ത്രിയെ കുറിച്ച് കുറിച്ചത്. കൂടാതെ സംഘിയായതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും കങ്കണ കുറിച്ചു. 'സംഘി എന്നതില്‍ അഭിമാനിക്കുന്നു. ഭാരതത്തിന്‍റെ വീരപുത്രന്‍ മോദി' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
സംഘിയായതില്‍ അഭിമാനം കൊള്ളുന്നുവെന്ന് കങ്കണ റണൗട്ട്
മോദി സര്‍ക്കാരിനെ പിന്തുണച്ച് കൊണ്ടുള്ള കങ്കണയുടെ ട്വീറ്റുകള്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു
മോദി സര്‍ക്കാരിനെ പിന്തുണച്ച് കൊണ്ടുള്ള കങ്കണയുടെ ട്വീറ്റുകള്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. അവയില്‍ മിക്കതും വിവാദമായി മാറിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. കെജ്‌രിവാള്‍ ഒരുപാട് തെറ്റുകള്‍ ചെയ്‌തിട്ടുണ്ടെന്നും അതില്‍ ഏറ്റവും വലുത് ഡല്‍ഹിയില്‍ ഒരു ഓക്സിജന്‍ പ്ലാന്‍റ് പോലും ഇല്ലാത്തതാണെന്നുമായിരുന്നു കങ്കണ പറഞ്ഞത്. വാക്‌സിന്‍ വിലകളിലെ വ്യത്യാസത്തില്‍ പ്രതിഷേധിച്ച് നിരവധി ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയപ്പോള്‍ കങ്കണ അവരെ പരിഹസിച്ചിരുന്നു. വാക്‌സിനെ കുറിച്ച് നുണ കഥകള്‍ പ്രചരിപ്പിച്ചവരാണ് ഇപ്പോള്‍ വാക്‌സിന് വേണ്ടി മുറവിളി കൂട്ടുന്നതെന്നായിരുന്നു കങ്കണ അന്ന് ട്വിറ്ററില്‍ കുറിച്ചത്. കൂടാതെ കൊവിഡ് വ്യാപനത്തിന് പിന്നില്‍ ഇന്ത്യയിലെ ജനസംഖ്യ പെരുപ്പം കാരണമായിട്ടുണ്ടെന്നും അതിനാല്‍ മൂന്ന് കുട്ടികളുള്ളവരെ ശിക്ഷിക്കണമെന്നും കങ്കണ ട്വീറ്റ് ചെയ്‌ത് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.