കേരളം

kerala

By

Published : Feb 13, 2020, 10:54 AM IST

ETV Bharat / sitara

പീഡിപ്പിച്ചെന്ന് പരാതി; ബോളിവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്

മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ്.

Actor Shahbaz Khan Booked by Mumbai Police in Alleged Case of Molestation  പീഡിപ്പിച്ചെന്ന് പരാതി; ബോളിവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്  ബോളിവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്  മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷന്‍  ബോളിവുഡ് നടന്‍ ഷഹബാസ് ഖാന്‍  Actor Shahbaz Khan  Case of Molestation
പീഡിപ്പിച്ചെന്ന് പരാതി; ബോളിവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്

കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രമുഖ ബോളിവുഡ് നടന്‍ ഷഹബാസ് ഖാനെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കല്‍, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് നടനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

നിരവധി ബോളിവുഡ് സിനിമകളില്‍ അഭിനയിച്ചിട്ടുളള ഷഹബാസ് ഖാന്‍, ടെലിവിഷന്‍ ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയതാരമാണ്. യുഗ്, ദി ഗ്രേറ്റ് മറാത്ത, ചന്ദ്രകാന്ത, തെന്നാലി രാമന്‍ തുടങ്ങി നിരവധി സിനിമ, ടിവി ഷോകളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. പ്രമുഖ ക്ലാസിക്കല്‍ മ്യൂസിക്ക് ഗായകനും പത്മഭൂഷണ്‍ അവാര്‍ഡ് ജേതാവുമായ ഉസ്താദ് അമിര്‍ ഖാന്‍റെ മകനാണ് ഷഹബാസ് ഖാന്‍.

ABOUT THE AUTHOR

...view details