മുംബൈ:സിനിമാ താരവും മോഡലുമായ ദിവ്യ ചൗക്‌സി അന്തരിച്ചു. 'ഹേ അപ്‌ന ദില്‍തോ അവാര' എന്ന ഹിന്ദി ചിത്രത്തിലൂടെ സുപരിചിതയായ ദിവ്യ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. അർബുദ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്നു നടി. തന്‍റെ മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ദിവ്യ ചൗക്‌സി ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു.
ഞാന്‍ ശക്തയാണ്, കഷ്‌ടപ്പാടുകള്‍ ഇല്ലാത്ത മറ്റൊരു ജീവിതത്തിലേക്ക്: മരണത്തിന് മുമ്പ് ദിവ്യ ചൗക്‌സി പങ്കുവെച്ച ഹൃദയഭേദകമായ കുറിപ്പ്
അർബുദ രോഗത്തിനോട് ഏറെ നാളായി മല്ലിട്ടുകൊണ്ടിരുന്ന ദിവ്യ ചൗക്‌സി കഴിഞ്ഞ ദിവസമാണ് മരിച്ചത്.
"പറയാനുള്ളതിന് വാക്കുകൾ പര്യാപ്‌തമല്ല. കാരണം കഴിഞ്ഞ കുറേ മാസങ്ങളായി എനിക്ക് ലഭിക്കുന്ന സന്ദേശങ്ങളിൽ നിന്ന് ഞാൻ ഓടിയൊളിക്കുകയാണ്. ഇപ്പോൾ ഞാൻ എന്‍റെ മരണ കിടക്കയിലാണെന്ന കാര്യം നിങ്ങളോട് പറയാനുള്ള സമയമായി. ഞാന്‍ ശക്തയാണ്. കഷ്ടപാടുകള്‍ ഇല്ലാത്ത മറ്റൊരു ജീവിതത്തിലേക്ക്. ചോദ്യങ്ങള്‍ ചോദിക്കരുത്. നിങ്ങള്‍ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് ദൈവത്തിനു മാത്രമേ അറിയൂ," ദിവ്യ കുറിച്ചു.
ദിവ്യയുടെ ബന്ധു സൗമ്യ അമിഷ് വർമയാണ് താരത്തിന്‍റെ മരണവാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ദിവ്യയുടെ മരണത്തിൽ സഹിൽ ആനന്ദ് ഉൾപ്പടെയുള്ള നിരവധി താരങ്ങൾ അനുശോചിച്ചു.