56-ാം പിറന്നാൾ ദിനാഘോഷങ്ങൾക്ക് തൊട്ടു പിന്നാലെ സമൂഹമാധ്യമങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നുവെന്ന് ബോളിവുഡ് നടൻ ആമിർ ഖാൻ. ജന്മദിനത്തിൽ ആശംസ അറിയിച്ചവർക്ക് നന്ദി കുറിക്കുന്നതിനൊപ്പം സമൂഹമാധ്യമങ്ങളിലെ തന്‍റെ അവസാന പോസ്റ്റാണിതെന്നും താരം കുറിച്ചു. അതേ സമയം, തന്‍റെ നിർമാണ കമ്പനിയായ ആമിർഖാൻ പ്രൊഡക്ഷൻസിന്‍റെ ഔദ്യോഗിക ചാനൽ യൂട്യൂബിൽ ലഭ്യമാണെന്നും ഇതിലൂടെ പുതിയ സിനിമകളെയും തന്‍റെ ഭാവി കാര്യങ്ങളെയും സംബന്ധിച്ചുള്ള വിവരങ്ങൾ അറിയാമെന്നും ബോളിവുഡ് സൂപ്പർതാരം അറിയിച്ചു. മുമ്പ് ആശയവിനിമയം നടത്തിയ പോലെ തന്നെ തുടർന്നുമുണ്ടാകുമെന്നും ആമിർ ഖാൻ പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ ഇതെന്‍റെ അവസാന പോസ്റ്റ്: ആമിർ ഖാൻ സമൂഹമാധ്യമങ്ങൾ വിടുന്നു - bollywood actor aamir khan news latest
ബോളിവുഡ് നടൻ ആമിർ ഖാൻ സമൂഹമാധ്യമങ്ങൾ വിടുന്നു. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിവരം പങ്കുവെച്ചത്
സമൂഹമാധ്യമങ്ങളിൽ ഇതെന്‍റെ അവസാന പോസ്റ്റ്
കഴിഞ്ഞ ദിവസമായിരുന്നു ആമിർ ഖാന്‍റെ ജന്മദിനം. മലയാളം സൂപ്പർസ്റ്റാർ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിന് പിറന്നാൾ ആശംസ അറിയിച്ചിരുന്നു. മോഹൻലാലിനും പ്രിയദർശനും നന്ദി കുറിച്ച് ആമിർ ഖാനും ട്വീറ്റ് പങ്കുവെച്ചു. ലാൽ സിംഗ് ഛദ്ദയാണ് ആമിർ ഖാന്‍റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.