കേരളം

kerala

ETV Bharat / sitara

'ഒരു കുടുംബമായി തുടരും' ; പുതിയ സിനിമകൾക്കായും ഒന്നിച്ചുണ്ടാകുമെന്ന് ആമിറും കിരണും - aamir khan kiran rao news

പാനി ഫൗണ്ടേഷനായും പുതിയ സിനിമകൾക്കായും ഒരുമിച്ചുണ്ടാകുമെന്നും ഒരു കുടുംബമായി ഇനിയും തുടരുമെന്നും ആമിർ ഖാനും കിരൺ റാവുവും.

ഒരു കുടുംബമായി തുടരും ആമിർ വാർത്ത  ആമിർഖാൻ കിരൺ റാവു വാർത്ത  ആമിർഖാനും കിരൺ റാവുവും വിവാഹമോചനം വാർത്ത  aamir khan news  aamir khan kiran rao news  aamir khan kiran rao separation latest news
ആമിർഖാനും കിരൺ റാവുവും

By

Published : Jul 5, 2021, 3:23 PM IST

ദാമ്പത്യ ജീവിതം അവസാനിപ്പിച്ചെങ്കിലും സന്തോഷത്തോടെ ഇരിക്കുന്നുവെന്നും മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ആമിര്‍ ഖാനും കിരൺ റാവുവും. പാനി ഫൗണ്ടേഷന്‍റെ ഒരു വീഡിയോ സന്ദേശത്തില്‍ ഒരുമിച്ചെത്തിയാണ് ഇരുവരും തങ്ങളുടെ വിവാഹമോചനത്തെ കുറിച്ച് വിശദീകരിച്ചത്.

ഒരു കുടുംബമായി ഇനിയും തുടരുമെന്ന് ആമിർ ഖാൻ

പാനി ഫൗണ്ടേഷനായും പുതിയ സിനിമകൾക്കായും ഒരുമിച്ചുണ്ടാകും. ഞങ്ങളുടെ വിവാഹമോചനം പലരെയും നിരാശപ്പെടുത്തിയെന്ന് അറിയാം. എന്നാൽ, ഞങ്ങൾ ഇരുവരും സന്തോഷവാരാണ്.

ഒരു കുടുംബമായി ഇനിയും തുടരും. ഞങ്ങള്‍ ബന്ധത്തിൽ മാറ്റമുണ്ടായാലും ഇപ്പോഴും ഒന്നാണ്. ഞങ്ങള്‍ എന്നും ഒരുമിച്ചുണ്ടാകും. ഞങ്ങളുടെ സന്തോഷത്തിനായി പ്രാര്‍ഥിക്കണം,’ എന്ന് ആമിർ ഖാൻ പറഞ്ഞു.

ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങളിൽ നിന്ന് മാറുകയാണെന്നും വ്യക്തമാക്കിയാണ് ആമിർ ഖാനും കിരൺ റാവുവും വിവാഹമോചന വാർത്ത നേരത്തെ തങ്ങളുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

More Read:15 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ അമീർ ഖാനും കിരൺ റാവുവും വേർപിരിയുന്നു

2005ലാണ് ആമിർ ഖാനും കിരൺ റാവുവും വിവാഹിതരായത്. ലഗാൻ ചിത്രത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിൽ നിന്ന് വേർപിരിഞ്ഞ ശേഷമായിരുന്നു കിരൺ റാവുവിനെ താരം ജീവിതപങ്കാളിയാക്കിയത്.

ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്‍. റീന ദത്തയില്‍ ആമിർ ഖാന് ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ രണ്ട് മക്കളുണ്ട്.

ABOUT THE AUTHOR

...view details