കേരളം

kerala

ETV Bharat / sitara

സമയം പ്രധാനമാണ്‌, പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം പങ്കിടാന്‍ കഴിഞ്ഞില്ല; സിനിമ വിടാന്‍ തീരുമാനിച്ച ആമിര്‍

Aamir Khan almost quit films: സിനിമാ തിരക്കുകള്‍ കാരണം തന്‍റെ കുടുംബത്തെ മറന്നു പോയൊരു ഘട്ടമുണ്ടായിരുന്നെന്ന്‌ ആമിര്‍ ഖാന്‍.

Aamir Khan almost quit films  Aamir Khan on quitting films  Aamir Khan latest news  Aamir Khan on leaving film career  Kiran Rao changed Aamir Khan's mind  സിനിമ വിടാന്‍ തീരുമാനിച്ച ആമിര്‍
സമയം പ്രധാനമാണ്‌, പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം പങ്കിടാന്‍ കഴിഞ്ഞില്ല; സിനിമ വിടാന്‍ തീരുമാനിച്ച ആമിര്‍

By

Published : Mar 27, 2022, 4:24 PM IST

മുംബൈ:സിനിമ തിരക്കുകള്‍ കാരണം തന്‍റെ കുടുംബത്തെ മറന്നു പോയ ഘട്ടമുണ്ടായിരുന്നുവെന്ന്‌ ബോളിവുഡ്‌ താരം ആമിര്‍ ഖാന്‍. ഇത്‌ തിരിച്ചറിഞ്ഞതോടെ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരുന്നതായും 57 കാരനായ താരം പറയുന്നു. അഭിനയത്തില്‍ നിന്ന്‌ മാത്രമല്ല, സിനിമയില്‍ നിന്നു തന്നെ വിട്ടു നില്‍ക്കാനായിരുന്നു തന്‍റെ തീരുമാനമെന്ന്‌ ആമിര്‍ ഖാന്‍ പറയുന്നു.

Aamir Khan on quitting films: 'ഞാന്‍ ഒരു നടനായപ്പോള്‍, എന്‍റെ കുടുംബം മാത്രമേ എന്‍റെ കൂടെ ഉള്ളുവെന്ന്‌ ഞാന്‍ സ്വയം കരുതി. പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ഞാന്‍ പരിശ്രമിച്ചു. 30-35 വര്‍ഷമായി ഞാന്‍ കഠിനമായി പ്രയത്‌നിച്ചു. ഞാന്‍ ഒരു സ്വാര്‍ഥനാണ്. ഞാന്‍ എന്നെ കുറിച്ച്‌ മാത്രമെ ചിന്തിച്ചുള്ളു.

ഞാൻ എന്‍റെ കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കിലും, നല്ല രീതിയില്‍ ആയിരുന്നില്ല ഞാന്‍. ഇപ്പോള്‍ ഞാനത്‌ ചെയ്യുന്നു. എന്‍റെ 56-57ാം വയസ്സില്‍ ഞാനത്‌ തിരിച്ചറിഞ്ഞു. ഒരുപക്ഷേ 86ാം വയസ്സിലാണ് ഞാനത്‌ തിരിച്ചറിഞ്ഞിരുന്നതെങ്കില്‍ എന്ത്‌ സംഭവിക്കുമായിരുന്നുവെന്നത്‌ എന്നെ അത്‌ഭുതപ്പെടുത്തുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്കത്‌ തിരുത്താന്‍ കഴിയും. എന്‍റെ കുട്ടികള്‍ക്ക്‌ എന്താണ് വേണ്ടിയിരുന്നതെന്ന്‌ എനിക്കറിയില്ലായിരുന്നു. അത്‌ വലിയൊരു പ്രശ്‌നമാണ്.

എന്‍റെ തെറ്റ്‌ തിരിച്ചറിഞ്ഞതോടെ എനിക്ക്‌ എന്നോട്‌ തന്നെ വലിയ ദേഷ്യമായി. സിനിമയോടും ദേഷ്യം വന്നു. എനിക്കും എന്‍റെ കുടുംബത്തിനും ഇടയില്‍ ഈ അകല്‍ച്ചയുണ്ടാക്കിയത്‌ സിനിമയാണെന്ന്‌ എനിക്ക്‌ തോന്നി. ഇതിനാല്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു. ഇനി സിനിമ ചെയ്യില്ലെന്ന്‌ ഞാന്‍ കുടുംബത്തെ അറിയിച്ചു. അഭിനയിക്കുകയോ നിര്‍മിക്കിക്കുകയോ ഇല്ല. എന്‍റെ തീരുമാനത്തില്‍ എന്‍റെ കുടുംബം ഞെട്ടിപ്പോയി.

Aamir Khan on leaving film career: വിരമിക്കല്‍ പ്രഖ്യാപിക്കണമെന്ന്‌ കരുതിയിരുന്നു. പക്ഷേ പിന്നെ തോന്നി ആളുകള്‍ അത്‌ ലാല്‍ സിംഗ്‌ ഛദ്ദയ്‌ക്കുള്ള പ്രമോഷന്‍ ഗിമ്മിക്കാണെന്ന്‌ കരുതുമെന്ന്‌. ഇതോടെ മിണ്ടാതിരിക്കാന്‍ തീരുമാനിച്ചു. എന്‍റെ സിനിമകള്‍ക്കിടയില്‍ മൂന്നോ നാലോ വര്‍ഷത്തെ ഇടവേളയുണ്ട്‌. ലാല്‍ സിംഗ്‌ ഛദ്ദയ്‌ക്ക്‌ ശേഷം മൂന്ന്‌ നാല്‌ കൊല്ലത്തേക്ക്‌ എന്‍റെ സിനിമയെ കുറിച്ച്‌ ആരും ചിന്തിക്കില്ല. അങ്ങനെ പിന്‍വലിയാമെന്ന്‌ കരുതി.

അങ്ങനെ മൂന്ന്‌ മാസം കടന്നു പോയി. എന്‍റെ തീരുമാനം അറിഞ്ഞതും കിരണ്‍ പൊട്ടിക്കരഞ്ഞു. കിരണും മക്കളായ ഇറയും ആസാദും എന്‍റെ തീരുമാനത്തെ കുറിച്ച്‌ വീണ്ടും ചിന്തിക്കാന്‍ ആവശ്യപ്പെട്ടു. സിനിമകള്‍ എന്‍റെ ഉള്ളില്‍ കിടന്നു. രണ്ട്‌ വര്‍ഷത്തിനുള്ളില്‍ ഒരുപാട്‌ കാര്യങ്ങള്‍ സംഭവിച്ചു. ഞാന്‍ സിനിമ ഉപേക്ഷിച്ചെങ്കിലും തിരികെയെത്തി.

Kiran Rao changed Aamir Khan's mind: ഞാന്‍ തെറ്റായ കാര്യമാണ് ചെയ്യുന്നതെന്ന്‌ കിരണും കുട്ടികളും കുറ്റപ്പെടുത്തി. ഞാന്‍ വൈകാരികമായിട്ടാണ് ചിന്തിക്കുന്നതെന്നും ജോലിയും കുടുംബവും തമ്മിലൊരു ബാലന്‍സ്‌ കണ്ടെത്തുകയാണ്‌ വേണ്ടതെന്നും മക്കള്‍ പറഞ്ഞു. ആ ഘട്ടത്തില്‍ കിരണ്‍ ഒരുപാട്‌ സഹായിച്ചു. എന്‍റെ തീരുമാനം അറിഞ്ഞതും അവര്‍ കരയുകയായിരുന്നു. സിനിമയോടുള്ള എന്‍റെ ഇഷ്‌ടം അവര്‍ക്കറിയാം. സിനിമയില്ലാത്ത എന്നെ കുറിച്ച്‌ ചിന്തിക്കാനാകില്ല. എന്‍റെ തീരുമാനത്തിന് തീര്‍ത്തും എതിരായിരുന്നു അവര്‍.

കഴിഞ്ഞ രണ്ട്‌ വര്‍ഷം തങ്ങള്‍ക്കെല്ലാം ബുദ്ധിമുട്ടായിരുന്നു. എനിക്ക്‌ ചിന്തിക്കാല്‍ സമയം ലഭിച്ചു. ഞാന്‍ സ്വയം ആത്‌മപരിശോധന നടത്തി. എന്നില്‍ വലിയ മാറ്റം സംഭവിച്ചു. എന്‍റെ ജീവിതം എങ്ങനെ ചെലവഴിച്ചുവെന്ന്‌ ഞാന്‍ ചിന്തിക്കുന്നു. അതുപോലെ 18 വയസ്സു മുതല്‍ എന്‍റെ അമ്മാവനോടൊപ്പം ഞാന്‍ ജോലി ചെയ്യുന്നു. ഇപ്പോള്‍ എനിക്ക്‌ 57 വയസ്സായി. ഈ ലോകം (സിനിമ) എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ ആവേശഭരിതനായി. എന്‍റെ ഉത്തരവാദിത്വത്തിന്‌ മുന്നില്‍ എന്നെ തന്നെ ഞാന്‍ മറന്നു.

ഞാന്‍ എന്‍റെ ജീവിതം നയിച്ചു. എന്‍റെ സ്വപ്‌നങ്ങള്‍ക്ക്‌ പിന്നില്‍ ഞാന്‍ ഓടുകയായിരുന്നു. എന്‍റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം പങ്കിടാന്‍ എനിക്ക്‌ കഴിഞ്ഞില്ല. എന്‍റെ മക്കളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഉത്‌കണ്‌ഠയും ഭയവും തനിക്ക്‌ അറിയില്ലായിരുന്നു. സമയം വളരെ പ്രധാനമാണ്‌. അത്‌ എന്ന്‌ അവസാനിക്കുമെന്നത്‌ ഞങ്ങള്‍ക്ക്‌ അറിയില്ല. അത്‌ വലിയൊരു തിരിച്ചറിവായിരുന്നു. തന്‍റെ മദ്യപാനം ഉപേക്ഷിച്ചതിനെ കുറിച്ചും ഖാന്‍ വെളിപ്പെടുത്തി. 37ാം വയസ്സില്‍ മദ്യപാനം ആരംഭിച്ച എനിക്ക്‌ പിന്നീടത്‌ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അത്‌ ആരോഗ്യത്തിന് നല്ലതല്ല.' ആമിര്‍ ഖാന്‍ പറഞ്ഞു.

2018ല്‍ പുറത്തിറങ്ങിയ 'തഗ്ഗ്‌സ്‌ ഓഫ്‌ ഹിന്ദുസ്ഥാന്‍' ആണ്‌ ആമിറിന്‍റെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. 'ലാല്‍ സിംഗ്‌ ഛദ്ദ'യാണ് ‍താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രം. ടോം ഹാങ്ക്‌സ്‌ നായകനായെത്തിയ 'ഫോറസ്‌റ്റ്‌ ഗമ്പി'ന്‍റെ ഹിന്ദി റീമേക്കാണ് 'ലാല്‍ സിംഗ്‌ ഛദ്ദ'. കരീന കപൂര്‍ ആയിരുന്നു ചിത്രത്തിലെ നായിക. അദ്വൈത് ചന്ദൻ ആണ് 'ലാല്‍ സിംഗ്‌ ഛദ്ദ'യുടെ സംവിധാനം. ഓഗസ്‌റ്റ്‌ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

'ലാല്‍ സിംഗ്‌ ഛദ്ദ'യുടെ അവസാന ഘട്ട തിരക്കിലാണിപ്പോള്‍ താരം. 'രാവും പകലും ജോലി ചെയ്യുന്നു. ഞങ്ങള്‍ക്ക്‌ ധാരാളം തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. ഒരു നല്ല സിനിമ നിര്‍മിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു. ഞങ്ങള്‍ ഒരു നല്ല സിനിമ ചെയ്‌തുവെന്ന്‌ ഒരു ദിവസം തോന്നും. അടുത്ത ദിവസം അതൊരു മോശം സിനിമയാണെന്ന്‌ കരുതി വിഷാദത്തിലാകും.'-ആമിര്‍ ഖാന്‍ പറഞ്ഞു.

Also Read: സംഗതി കളറാകും; ബിഗ്‌ ബോസ്‌ സീസണ്‍ 4ന്‌ ഇനി മണിക്കൂറുകള്‍ മാത്രം

ABOUT THE AUTHOR

...view details