ഇന്ത്യയുടെ പ്രഥമ ലോകകപ്പ് നേട്ടത്തിലെ അമരക്കാരൻ, കപിൽദേവിന്‍റെ ജീവിതകഥ പറയുന്ന ചിത്രം '83'യുടെ റിലീസ് നീട്ടിവച്ചു. കൊവിഡ് 19 പശ്ചാത്തലത്തിലാണ് രൺവീർ സിംഗ് മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ പ്രദർശനം മാറ്റി വച്ചത്. രാജ്യത്തെ അന്തരീക്ഷം പൂർവസ്ഥിതിയിലാകുമ്പോൾ പുതിയ റിലീസ് തിയതി പ്രഖ്യാപിക്കുമെന്നും സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു. ഏപ്രിൽ 10നായിരുന്നു ചിത്രത്തിന്‍റെ റിലീസ് തീരുമാനിച്ചിരുന്നത്.
കപിൽദേവിന്‍റെ ബയോപിക് '83'യുടെ റിലീസ് നീട്ടി - corona virus
കൊവിഡ് 19 പശ്ചാത്തലത്തിലാണ് കപിൽദേവിന്‍റെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം '83'യുടെ റിലീസ് മാറ്റിയത്.
കപിൽദേവിന്‍റെ ബയോപിക്
കബീര്‍ ഖാനാണ് 83 സംവിധാനം ചെയ്യുന്നത്. 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയം അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രത്തിൽ കപില്‍ ദേവിന്‍റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷം ചെയ്യുന്നത് ദീപിക പദുക്കോണാണ്. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ചെത്തുന്ന ആദ്യ ചിത്രത്തിന് വേണ്ടി പ്രേക്ഷകരും ഏറെ പ്രതീക്ഷയിലായിരുന്നു. റിലയന്‍സ് എന്‍റര്‍ടെയിൻമെന്‍റ്‌സാണ് 83യുടെ നിർമാണം.