ന്യൂഡല്‍ഹി: ഒരു ദിവസം ശരാശരി 700 കോടി വോയിസ് മെസേജുകള്‍ വാട്‌സ്ആപ്പിലൂടെ അയക്കപ്പെടുന്നുണ്ടെന്ന് കമ്പനി അധികൃതര്‍. എല്ലാ സന്ദേശങ്ങളും എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടവയാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. വോയിസ് മെസേജില്‍ പുതിയ ഫീച്ചറുകള്‍ കമ്പനി ഈയിടെ അവതരിപ്പിച്ചിരുന്നു.
വോയിസ് മെസേജ് ഇങ്ങനെ:വോയിസ് മെസേജുകള്‍ കേള്‍ക്കുന്നതോടൊപ്പം മറ്റ് ചാറ്റുകള്‍ വായിക്കാനും അവയ്ക്ക് മറുപടി നല്‍കാനും വാട്‌സ്‌ആപ്പില്‍ ഇപ്പോള്‍ സാധിക്കും. കൂടാതെ വോയിസ് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ അത് പോസ് ചെയ്യാനും പിന്നീട് അതിന്ശേഷമുള്ളവയുടെ റെക്കോര്‍ഡിങ് പുനരാരംഭിക്കാനും സാധിക്കും. കൂടാതെ ഡ്രാഫ്റ്റ് പ്രിവ്യു ടൂള്‍ ഉപയോഗിച്ച് വോയിസ് മെസേജ് അയക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് അത് കേള്‍ക്കാനും സാധിക്കും.
അതേപോലെ ശബ്‌ദത്തിന്‍റെ വേവ് ഫോമും നിങ്ങള്‍ക്ക് കാണാം. കൂടാതെ നിങ്ങള്‍ വോയിസ് മേസേജ് കേള്‍ക്കുമ്പോള്‍ പോസ് ചെയ്യുകയാണെങ്കില്‍ വീണ്ടും ആ മെസേജിലേക്ക് തിരിച്ചുവരികയാണെങ്കില്‍ നിങ്ങള്‍ എവിടെയാണോ പോസ് ചെയ്‌തത് അവിടെ നിന്ന് വീണ്ടും പുനരാരംഭിക്കും. അതേപോലെ മെസേജുകള്‍ 1.5x അല്ലെങ്കില്‍ 2x എന്നീ വേഗതയില്‍ കേള്‍ക്കാന്‍ സാധിക്കും.
2013ലാണ് വാട്‌സ്ആപ്പ് വോയിസ് മെസേജ് സൗകര്യം ലഭ്യമാക്കുന്നത്. ടെക്‌സ്റ്റ് മെസേജുകളേക്കാള്‍ വിവിധ തരത്തലുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വോയിസ് മെസേജിലൂടെ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ ആളുകള്‍ വാട്‌സ് ആപ്പില്‍ ആശ്രയിക്കുന്ന സന്ദേശ ഉപാധിയായി വോയിസ് മെസേജുകള്‍ മാറിയെന്ന് വാട്‌സ്ആപ്പ് അധികൃതര്‍ വ്യക്തമാക്കി.
ALSO READ:ഒന്ന് തൊട്ടാല്‍ മതി, പണം നല്‍കാം: ഗൂഗിള്‍ പേയില്‍ ടാപ്പ് ടു പേ സംവിധാനം