ന്യൂഡൽഹി: ചൈനീസ് ബ്രാൻഡ് റിയൽമിയുടെ സ്മാർട്ട് വാച്ചായ 'വാച്ച് എസ്' ഇനി സിൽവർ നിറത്തിലും ലഭ്യമാകും. ഇതുവരെ കറുപ്പ് നിറത്തിൽ മാത്രമായിരുന്നു റിയൽമി വാച്ച് എസ് ലഭ്യമായിരുന്നത്. സിൽവർ നിറത്തിലുള്ള വാച്ചുകൾ ജൂൺ 7 മുതൽ ഫ്ലിപ്പ്കാർട്ടിലും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകും.
ETV Bharat / science-and-technology
റിയൽമി വാച്ച് എസ് ഇനി സിൽവർ നിറത്തിലും - റിയൽമി വാച്ച് എസ്
സിൽവർ നിറത്തിലുള്ള വാച്ചുകൾ ജൂൺ 7 മുതൽ ഫ്ലിപ്പ്കാർട്ടിലും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകും.
Also Read:തിരിച്ചുവരവിന് ഒരുങ്ങി വാവെയ്; സ്വന്തം ഒഎസ് ഹാർമണി എത്തി
നിറത്തിൽ ഉള്ള മാറ്റം ഒഴിച്ചു നിർത്തിയാൽ മറ്റ് ഫീച്ചറുകളെല്ലാം ഫ്ലാക്ക് വാച്ച് എസിന് സമാനമായിരിക്കും സിൽവർ നിറത്തിലെത്തുന്ന മോഡലിനും. 1.3 ഇഞ്ച് സ്ക്രീൻ വലുപ്പം, 390 എംഎഎച്ച് ബാറ്ററി(15 ദിവസം), ഐപി68 വാട്ടർ റെസിസ്റ്റൻസ്, സ്ലീപ്പ് ട്രാക്കിങ്, ബ്ലഡ്- ഓക്സിജൻ ലെവൽ മെഷർമെന്‍റ് , ഹാർട്ട് റേറ്റ് മോണിറ്ററിംഗ് തുടങ്ങിയവയാണ് റിയൽമി വാച്ച് എസിന്‍റെ പ്രധാന സവിശേഷത. 4,999 രൂപയാണ് വാച്ചിന്‍റെ വില.