കേരളം

kerala

ETV Bharat / science-and-technology

ഏഷ്യയിലെ ഏറ്റവും വലിയ സയൻസ് എക്‌സിബിഷൻ: ഗ്ലോബൽ സയൻസ് ഫെസ്‌റ്റിവലിന് ഇന്ന് തുടക്കം

global science fest:ഒരു മാസം നീണ്ടുനിൽക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്‌റ്റിവലിന്‍റെ ഉദ്‌ഘാടനം തോന്നയ്ക്കലിൽ വൈകിട്ട് 6 മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ  മുഖ്യമന്ത്രി പിണറായി വിജയൻ  global science fest inauguration  thiruvananthapuram thonnakkal
Global Science Fest

By ETV Bharat Kerala Team

Published : Jan 15, 2024, 12:57 PM IST

തിരുവനന്തപുരം: ഗ്ലോബൽ സയൻസ് ഫെസ്‌റ്റിവൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്‌ഘാടനം ചെയ്യും (The Global Science Fest). ഒരു മാസം നീണ്ടുനിൽക്കുന്ന ഫെസ്‌റ്റിവലിന്‍റെ ഉദ്‌ഘാടനം തോന്നയ്ക്കലിൽ വൈകിട്ട് 6 മണിക്കാണ് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യുക. ഫെസ്റ്റിവലിന്‍റെ ഭാഗമായി 25 ഏക്കര്‍ വിസ്‌തൃതിയില്‍, രണ്ടര ലക്ഷം സ്‌ക്വയര്‍ഫീറ്റ് വരുന്ന 18 പവലിയനുകളിലായി 51 അതിശയക്കാഴ്‌ചകളാണ് ഒരുക്കിയിട്ടുള്ളത്. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്‍റെ മാതൃക, യുദ്ധം സൃഷ്‌ടിക്കുന്ന കെടുതികള്‍, ബഹിരാകാശനിലയത്തില്‍ നിന്നുള്ള ഭൂമിയുടെ കാഴ്‌ച തുടങ്ങിയ എആര്‍, വിആര്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാഴ്‌ചക്കാര്‍ക്ക് മുന്നിൽ എത്തിക്കും.

ഫെസ്‌റ്റിവലിന്‍റെ ഭാഗമായി നടത്തുന്ന നൈറ്റ് സ്‌കൈ വാച്ചിങ് ആന്‍ഡ് ടെന്‍ഡിങ് ഈ മാസം 20ന് ആരംഭിക്കും. ഇത് മൂന്‍കൂട്ടി തീരുമാനിക്കപ്പെട്ട ദിവസങ്ങളില്‍ മാത്രമാണ് ഉണ്ടാകുക. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞ മധുലിക ഗുഹാത്ത കുര്‍ത്ത മുഖ്യാതിഥിയായി പങ്കെടുക്കും. ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്‍റെ സഞ്ചരിക്കുന്ന എക്‌സിബിഷനായ സീഡ്‌സ് ഓഫ് കള്‍ചര്‍, ദിനോസറിന്‍റെ യഥാര്‍ഥ വലിപ്പത്തിലുള്ള അസ്ഥികൂടത്തിന്‍റെ മാതൃക, എച്ച്എംഎസ് ബീഗിള്‍ കപ്പലിന്‍റെ മാതൃക, മ്യൂസിയം ഓഫ് ദ മൂണ്‍ തുടങ്ങി സന്ദര്‍ശകര്‍ക്ക് വിജ്ഞാനവും വിനോദവും നല്‍കുന്ന പലതും പവലിയനുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിനു ശേഷം ഗായകന്‍ എം.ജി. ശ്രീകുമാര്‍ നയിക്കുന്ന സംഗീത പരിപാടിയും നടക്കും.

Also Read:കനകക്കുന്നിൽ ചന്ദ്രനുദിച്ചു: ലൂക് ജെറമിന്‍റെ ചന്ദ്രവിസ്‌മയത്തിന് ആയിരങ്ങൾ സാക്ഷി

ABOUT THE AUTHOR

...view details