ഓസോൺ പാളിയിൽ കഴിഞ്ഞ വര്‍ഷം രൂപപ്പെട്ട വിള്ളല്‍ ഭൂമിയെ സാരമായി ബാധിച്ചേക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഭൂമിയെ തണുപ്പിക്കുന്ന സംവിധാനം താറുമാറാവുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. അന്റാർട്ടിക്കയ്‌ക്ക് മുകളിലായുള്ള ഓസോൺ പാളിയില്‍ രൂപപ്പെട്ട വലിയ ദ്വാരം കഴിഞ്ഞ വര്‍ഷം നവംബറിലാണ് ശ്രദ്ധയില്‍ പെടുന്നത്.
ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുത്തനെ കുത്തനെ കൂടാൻ ഇതുകാരണമാവുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ റിവർസൈഡിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം നടത്തിയ പഠനം പറയുന്നു. റിപ്പോര്‍ട്ട് "നേച്ചർ ക്ലൈമറ്റ് ചേഞ്ച്" ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
ഹരിതഗൃഹപ്രഭാവം
1824-ൽ ജോസഫ് ഫുരിയറാണ് ആദ്യമായി ഹരിതഗൃഹപ്രഭാവം പരാമർശവിധേയമാക്കിയത്. ജലബാഷ്പവും മറ്റുചില വാതകങ്ങളും ഹരിതഗൃഹപ്രഭാവം പ്രകടമാക്കുമെന്ന് 1861-ൽ ജോൺ ടിൻഡാൽ കാണിച്ചുതന്നു. ”മനുഷ്യന് വസ്ത്രം എന്നതിനേക്കാൾ ഇംഗ്ലണ്ടിലെ സസ്യങ്ങളുടെ ജീവിതത്തിന് ആവശ്യമായ പുതപ്പാണ് ജലബാഷ്പം” എന്നാണ് ടിൻഡാൽ ഹരിതഗൃഹപ്രഭാവത്തെക്കുറിച്ചു പറഞ്ഞത്. വ്യവസായ യുഗത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് (കൽക്കരി കത്തിക്കുന്നതിൽ നിന്നു കിട്ടുന്നത്) ഹരിതഗൃഹപ്രഭാവം വർധിപ്പിക്കുമെന്ന് അറീനിയസ് (Arrhenius) പ്രസ്താവിച്ചു (1896). കാർബൺ ഡൈ ഓക്‌സൈഡ് ഇൻഫ്രാറെഡ് വികിരണങ്ങളെ അവശോഷിപ്പിക്കുമെന്ന് ആംഗ്‌സ്‌ട്രോം (Augstrom) കണ്ടെത്തി