കേരളം

kerala

ETV Bharat / science-and-technology

'പുതിയ ഐടി നിയമം ഉപയോക്താക്കളെ ശാക്തീകരിക്കാൻ' ; യുഎന്നിനോട് വിശദീകരിച്ച് ഇന്ത്യ - പുതിയ ഐടി നിയമങ്ങൾ

ഐക്യരാഷ്ട്രസഭയുടെ(യുഎൻ) മനുഷ്യാവകാശ കൗൺസിൽ ഇന്ത്യയിലെ ഐടി നിയമങ്ങളിലെ മാറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അയച്ച കത്തിന് നൽകിയ മറുപടിയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

India tells UN  new it rules india  empower ordinary users of social media  പുതിയ ഐടി നിയമങ്ങൾ  ഇന്ത്യ യുഎന്നിൽ
പുതിയ ഐടി നിയമങ്ങൾ സാധാരണ സോഷ്യൽ മീഡിയ ഉപയോക്താക്കളെ ശാക്തീകരിക്കാനെന്ന് ഇന്ത്യ യുഎന്നിൽ

By

Published : Jun 21, 2021, 5:49 PM IST

ന്യൂഡൽഹി: രാജ്യത്തെ പുതിയ ഐടി നിയമങ്ങൾ സോഷ്യൽ മീഡിയയിലെ സാധാരണ ഉപയോക്താക്കളെ ശാക്തീകരിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ(യുഎൻ) മനുഷ്യാവകാശ കൗൺസിൽ ഇന്ത്യയിലെ ഐടി നിയമങ്ങളിലെ മാറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അയച്ച കത്തിന് നൽകിയ മറുപടിയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്.

2018ൽ പൊതു സമൂഹവുമായും മറ്റ് വിദഗ്‌ധരുമായും കൂടിയാലോചന നടത്തിയ ശേഷമാണ് നിയമങ്ങൾക്ക് അന്തിമ രൂപം നൽകിയതെന്നും സഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യ സംഘം യുഎന്നിനെ അറിയിച്ചു.

Also Read: 2020ൽ രാജ്യത്ത് എത്തിയത് 64 ബില്യൺ ഡോളര്‍ വിദേശ നിക്ഷേപം

രാജ്യത്ത് ഈ വർഷം മെയ്‌ 26നാണ് ഇൻഫർമേഷൻ ടെക്നോളജി (ഇടക്കാല മാർഗ നിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങൾ, 2021 (പുതിയ ഐടി നിയമങ്ങൾ) നിലവിൽ വന്നത്. എന്നാൽ നിയമത്തെ സംബന്ധിച്ച വിജ്ഞാപനം ഫെബ്രുവരി 25ന് തന്നെ പുറപ്പെടുവിച്ചിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ദുരുപയോഗത്തിന് ഇരയായവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള സൗകര്യങ്ങൾ രാജ്യത്തുണ്ടാകുമെന്നും ഇന്ത്യ അറിയിച്ചു.

സന്ദേശങ്ങളുടെ ഉറവിടം പരിശോധിക്കുക കുറ്റകൃത്യങ്ങൾ തടയാൻ

തീവ്രവാദ പ്രവർത്തനം, അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവ സോഷ്യൽ മീഡിയ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി. ഈ സാഹചര്യം ഐടി നിയമ ഭേദഗതികൾ അനിവാര്യമാക്കി.

ഒരു സന്ദേശം പ്രചരിപ്പിച്ച ആദ്യ വ്യക്തിയെ കണ്ടെത്താനായി പരിമിതമായ വിവരങ്ങൾ മാത്രമേ സർക്കാർ ആവശ്യപ്പെടൂ. അതും രാജ്യത്തിന്‍റെ ഐക്യം, സ്ത്രീകളെ അപമാനിക്കൽ, ലൈംഗിക അതിക്രമം തുടങ്ങിയ സാഹചര്യങ്ങളിലാണ് അത്തരം വിവരങ്ങൾ തേടുകയെന്നും ഇന്ത്യ അറിയിച്ചു.

Also Read: ഇന്ത്യയിൽ നടക്കുന്നത് ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ്: ജെപി നദ്ദ

സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്തുന്നതിന് എല്ലാ ഉപഭോക്താക്കളുടെയും സന്ദേശങ്ങൾ ട്രാക്ക് ചെയ്യേണ്ടി വരുമെന്നാണ് എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ വാദം.

പുതിയ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന വാദങ്ങൾ തെറ്റാണ്. ഉപഭോക്താക്കളുടെ വിവരങ്ങൾ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ അവരുടെ പരാതികൾ പരിഹരിക്കാനുള്ള സന്നദ്ധത കാണിക്കുന്നില്ല.

സ്വകാര്യത രാജ്യത്തെ ഭരണ ഘടന ഉറപ്പ് നൽകുന്നതാണെന്നും പുട്ടുസ്വാമി കേസിലെ സുപ്രീംകോടതി വിധി പരാമർശിച്ചുകൊണ്ട് ഇന്ത്യ യുഎന്നിനെ അറിയിച്ചു.

ABOUT THE AUTHOR

...view details