കേരളം

kerala

ETV Bharat / science-and-technology

ഗ്രൂപ്പില്‍ ഇനി 1,024 അംഗങ്ങള്‍, വീഡിയോ കോളില്‍ 32 പേര്‍; അടിമുടി മാറി വാട്‌സ്‌ആപ്പ് - കമ്മ്യൂണിറ്റീസ് ടാബ്

കമ്മ്യൂണിറ്റീസ്, ചാറ്റ് ഇന്‍ പോള്‍സ് തുടങ്ങി നിരവധി ഫീച്ചറുകളാണ് വാട്‌സ്‌ആപ്പില്‍ വരുന്നത്. കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ഉപയോഗിച്ച് ഗ്രൂപ്പ് ചാറ്റുകള്‍ക്കായി ഒരു കമ്മ്യൂണിറ്റിക്ക് താഴെ വേറെയും ഗ്രൂപ്പുകള്‍ ഉണ്ടാക്കാം. ഗ്രൂപ്പിലെ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാനായി വോട്ടെടുപ്പ് മാതൃകയില്‍ പോള്‍ നടത്താന്‍ ചാറ്റ് ഇന്‍ പോള്‍സ് ഫീച്ചര്‍ സഹായിക്കും

Mark Zuckerberg  WhatsApp  video call  Meta  Communities  Communities feature in WhatsApp  New features in WhatsApp  വീഡിയോ കോളില്‍ 32 പേര്‍  അടിമുടി മാറി വാട്‌സ്‌ആപ്പ്  വാട്‌സ്‌ആപ്പ്  വാട്‌സ്‌ആപ്പിലെ പുതിയ ഫീച്ചറുകള്‍  chat in polls feature of WhatsApp  കമ്മ്യൂണിറ്റീസ്  ചാറ്റ് ഇന്‍ പോള്‍സ്  ആന്‍ഡ്രോയിഡ്  എൻഡ് ടു എൻഡ് എൻക്രിപ്ഷൻ  കമ്മ്യൂണിറ്റീസ് ടാബ്
ഗ്രൂപ്പില്‍ ഇനി 1,024 അംഗങ്ങള്‍, വീഡിയോ കോളില്‍ 32 പേര്‍; അടിമുടി മാറി വാട്‌സ്‌ആപ്പ്

By

Published : Nov 3, 2022, 4:32 PM IST

ന്യൂഡല്‍ഹി: വാട്‌സ്‌ആപ്പില്‍ പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ച് മെറ്റ സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ്. ഇനിമുതല്‍ ഒരു ഗ്രൂപ്പില്‍ 1,024 അംഗങ്ങളെ ഉള്‍പ്പെടുത്താം. കൂടാതെ 32 പേരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള വീഡിയോ കോള്‍ ഫീച്ചറും വാട്‌സ്‌ആപ്പില്‍ ലഭ്യമാകും. ഗ്രൂപ്പ് ചാറ്റുകള്‍ക്കായി ഒന്നിലധികം ഗ്രൂപ്പുകളെ ഒന്നിച്ചു കൊണ്ടുവരാന്‍ സഹായിക്കുന്ന കമ്മ്യൂണിറ്റീസ് ഫീച്ചറും പ്രഖ്യാപിച്ചിട്ടുണ്ട്.

കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ഉപയോഗിച്ച് ഗ്രൂപ്പ് ചാറ്റുകള്‍ക്കായി ഒരു കമ്മ്യൂണിറ്റിക്ക് താഴെ വേറെയും ഗ്രൂപ്പുകള്‍ ഉണ്ടാക്കാം. കൂടാതെ മുഴുവന്‍ കമ്മ്യൂണിറ്റിയിലേക്കും വരുന്ന സന്ദേശങ്ങള്‍ വായിക്കാനും പ്രത്യേക വിഷയങ്ങള്‍ ആവശ്യമുള്ളവരുമായി മാത്രം ചര്‍ച്ച ചെയ്യുന്നതിന് ചെറിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനും ഈ ഫീച്ചര്‍ വഴി സാധിക്കും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്‌ആപ്പിലെ ചാറ്റുകള്‍ക്ക് മുകളിലായാണ് കമ്മ്യൂണിറ്റീസ് ടാബ് കാണുക.

ഐഒഎസ് ഫോണുകളില്‍ ചാറ്റുകള്‍ക്ക് താഴെയാകും കമ്മ്യൂണിറ്റീസ് ടാബിന്‍റെ സ്ഥാനം. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ വഴി എല്ലാം സുരക്ഷിതമാക്കിയതിനാൽ സന്ദേശങ്ങൾ സ്വകാര്യമായി തന്നെ നിലനില്‍ക്കുമെന്ന് സക്കര്‍ബര്‍ഗ് ഉറപ്പു നല്‍കി. ഇതിന് പുറമെ ചാറ്റ് ഇന്‍ പോള്‍സ് എന്ന ഫീച്ചറും വാട്‌സ്‌ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഗ്രൂപ്പില്‍ വോട്ടെടുപ്പിന് സമാനമായ രീതിയില്‍ പോള്‍ നടത്താനും ഗ്രൂപ്പ് അംഗങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാനും സഹായിക്കുന്ന ഫീച്ചറാണ് ചാറ്റ് ഇന്‍ പോള്‍സ്. നിലവില്‍ ഫേസ്‌ബുക്ക് മെസഞ്ചറും ടെലഗ്രാമും ഈ ഫീച്ചര്‍ നല്‍കുന്നുണ്ട്. പുതിയ ഫീച്ചറുകള്‍ വൈകാതെ തന്നെ എല്ലാവര്‍ക്കും ലഭ്യമാകുമെന്നും മാര്‍ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

ABOUT THE AUTHOR

...view details