ഉപയോഗ്താക്കൾക്ക് പുതിയ ഒരനുഭവം സമ്മാനിക്കുകയാണ് സാംസങ്. ഏറ്റവും ശക്തമായ സ്മാർട്ട് ഫോണുകളുടെ പരമ്പര സാംസങ് അവതരിപ്പിച്ചു (Samsung Launches Its Galaxy S24 Series). ഗാലക്സി എ ഐ ഉപയോഗിച്ച് പുതിയ മൊബൈൽ അനുഭവങ്ങൾ നൽകുകയാണ് മുൻനിര സ്മാർട്ട്ഫോണായ ഗാലക്സി എസ് 24 ഫാമിലി. ഗാലക്സി S24, ഗാലക്സി S24 +, ഗാലക്സി S24 അൾട്രാ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് സീരിസിലുള്ളത്.
"Galaxy S24 സീരീസ് ലോകവുമായുള്ള ഞങ്ങളുടെ ബന്ധത്തെ ഉറപ്പിക്കുകയും മൊബൈൽ നവീകരണത്തിന്റെ അടുത്ത ദശാബ്ദത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്നു,"എന്ന് സാംസങ് ഇലക്ട്രോണിക്സ് മൊബൈൽ എക്സ്പിരിയൻസ് (MX) ബിസിനസ് പ്രസിഡന്റും മേധാവിയുമായ ടി എം റോഹ് പറഞ്ഞു.
6.8 ഇഞ്ച് ഫ്ലാറ്റർ ഡിസ്പ്ലേയുള്ള ഗാലക്സി എസ് 24 അൾട്രാ ടൈറ്റാനിയം, ഫ്രെയിം ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഗാലക്സി ഫോണാണ്. ഇത് ഫോണിന്റെ ഈട് വർദ്ധിപ്പിക്കുകയും ആയുർദൈർഘ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാര്യക്ഷമമായ എ ഐ പ്രോസസിംങ്ങിനായി ശ്രദ്ധേയമായ എൻ പി യു മെച്ചപ്പെടുത്തുന്നതിനായി സ്നാപ്ഡ്രാഗൺ 8 ജെൻ 3 മൊബൈൽ പ്ലാറ്റ്ഫോമാണ് സ്മ്ർട്ട്ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
50 ശതമാനം റീസൈക്കിൾ ചെയ്ത കൊബാൾട്ടാണ് ബാറ്ററിയിൽ ഉപയോഗിച്ചിരിക്കുന്നത്, മാത്രമല്ല 100 ശതമാനം റീസൈക്കിൾ ചെയ്ത ഭൂമിയിലെ അപൂർവമായ മൂലകങ്ങളും അൾട്രാ മോഡലിലെ സ്പീക്കറുകളിൽ നൽകിയിട്ടുണ്ട്.
ഗെയിമർമാർക്കും സ്ട്രീമർമാർക്കുമായി ഗാലക്സി S24 അൾട്രായിൽ 1.9 മടങ്ങ് വലിയ നീരാവി ചേമ്പറുള്ള ഒപ്റ്റിമൽ തെർമൽ കൺട്രോൾ സിസ്റ്റം നൽകിയിട്ടുണ്ട്. ഡൈനാമിക് അമോലെഡ് 2X ഡിസ്പ്ലേയുള്ള 6.2 ഇഞ്ച് ഗാലക്സി S24 ൽ 2,600 നിറ്റ് പീക്ക് ബ്രൈറ്റ്നസ് നൽകുകയും വിഷൻ ബൂസ്റ്ററിനൊപ്പം മെച്ചപ്പെട്ട ഔട്ട് ഡോർ ദൃശ്യപരതയും നൽകിയിട്ടുണ്ട്.