കേരളം

kerala

ETV Bharat / science-and-technology

ബാങ്ക് അക്കൗണ്ട് വേണ്ട, ഇന്‍റര്‍നെറ്റ് വേണ്ട, ഡിജിറ്റല്‍ പണമിടപാട് വെറും ഒറ്റ ക്ലിക്കില്‍; അറിയാം റിസര്‍വ് ബാങ്കിന്‍റെ പുതിയ പദ്ധതിയെ കുറിച്ച് - ഏറ്റവും പുതിയ ടെക്ക് വാര്‍ത്ത

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പദ്ധതിയായ ഡിജിറ്റല്‍ പണമിടപാടിനെ കുറിച്ചറിയാം

digital currency  digital currency from phone  rbi regulated  rbi regulated digital currency  e currency  e coin  reserve bank of india  latest financial news  bitcoin  cryptocurrency  latest news today  latest technology news  ബാങ്ക് അക്കൗണ്ട് വേണ്ട  ഇന്‍റര്‍നെറ്റ് വേണ്ട  ഡിജിറ്റല്‍ പണമിടപാട് വെറും ഒറ്റ ക്ലിക്കില്‍  റിസര്‍വ് ബാങ്കിന്‍റെ പുതിയ പദ്ധതി  ഡിജിറ്റല്‍ പണമിടപാടിനെ കുറിച്ചറിയാം  ഇ കറന്‍സി  ഇ നോട്ട്  റിസര്‍വ് ബാങ്കി ഓഫ് ഇന്ത്യ  സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി  ഏറ്റവും പുതിയ സാമ്പത്തിക വാര്‍ത്ത  ഏറ്റവും പുതിയ ടെക്ക് വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ബാങ്ക് അക്കൗണ്ട് വേണ്ട, ഇന്‍റര്‍നെറ്റ് വേണ്ട, ഡിജിറ്റല്‍ പണമിടപാട് വെറും ഒറ്റ ക്ലിക്കില്‍; അറിയാം റിസര്‍വ് ബാങ്കിന്‍റെ പുതിയ പദ്ധതിയെ കുറിച്ച്

By

Published : Nov 1, 2022, 1:30 PM IST

ഹൈദരാബാദ്: കയ്യില്‍ പണം സൂക്ഷിക്കുന്നത് അല്‍പം പ്രയാസമേറിയ കാര്യമാണ്. വാലറ്റില്‍ പണം സൂക്ഷിക്കുന്ന പഴയ രീതികള്‍ക്ക് വിട പറയാന്‍ സമയമായിരിക്കുന്നു. ഇനി മുതല്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ തന്നെ ഡിജിറ്റല്‍ രൂപത്തില്‍ സുരക്ഷിതമായി പണം സൂക്ഷിക്കാം.

ജനസംഖ്യയില്‍ ഭൂരിഭാഗം ആളുകളും ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറുന്ന കാലഘട്ടം അടുത്തെത്തി കഴിഞ്ഞു. ഇത് സാധ്യമാകുമോ എന്നായിരിക്കും നിലവിലെ സംശയം? എന്നാല്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ പദ്ധതി വഴി ഇതെല്ലാം സാധ്യമാകും.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ മൊത്തവ്യാപാര വിഭാഗത്തിലും പിന്നീട് ചെറുകിട രൂപത്തിലും പരീക്ഷണാടിസ്ഥാനത്തിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി എന്ന ആശയം ഉൾപ്പെടുത്തുവാന്‍ ഒരുങ്ങുകയാണ് റിസര്‍വ് ബാങ്ക്. ഡിജിറ്റല്‍ കറന്‍സി എന്ന ആശയം സാധ്യമാകുകയാണെങ്കില്‍ നമ്മുടെ കയ്യില്‍ കൊണ്ടുനടക്കുന്ന ഫോണ്‍ ഉപയോഗിച്ച് വെറും ഒറ്റ ക്ലിക്കില്‍ പണമിടപാടുകള്‍ സാധ്യമാകും. ഇനി പണം എണ്ണി ബുദ്ധിമുട്ടേണ്ട.

നോട്ട് അല്ലെങ്കില്‍ ചില്ലറ രൂപത്തിലുള്ള പണം നമുക്ക് സ്‌പര്‍ശിക്കാനും എണ്ണി തിട്ടപ്പെടുത്താനും സാധിക്കും. എന്നാല്‍ ഇ-കറന്‍സികള്‍ അദൃശ്യമാണ്. ഒരു ചെറിയ ക്ലിക്ക് അതോടെ പണം എണ്ണി തിട്ടപ്പെടുത്തുക എന്ന ഭാരിച്ച ജോലികള്‍ വളരെ വേഗത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇ- റുപ്പി എന്ന ആശയം സാധാരണക്കാരന്‍റെ ജീവിതത്തെ പോലും എന്നന്നേയ്‌ക്കുമായി മാറ്റിമറിക്കാന്‍ സാധിക്കുന്ന ഒന്നാണ്. ഇത്തരം പദ്ധതി വഴി നീണ്ട നാളത്തേയ്‌ക്ക് പണമിടപാടിന്‍റെ രേഖകളും കണക്കുകളും നമുക്ക് സൂക്ഷിക്കാന്‍ സാധിക്കും.

സാധാരണ ഉപയോഗിക്കുന്ന പണത്തില്‍ നിന്നും ഇ-കറന്‍സി എങ്ങനെ വ്യത്യസ്‌തപ്പെട്ടിരിക്കുന്നു:പുതിയ പദ്ധതി സാധാരണ രീതിയില്‍ നമ്മള്‍ ഉപയോഗിക്കുന്ന പണത്തിന്‍റെ മറ്റൊരു പതിപ്പാണ്. നിലവിലെ നോട്ട് അല്ലെങ്കില്‍ ചില്ലറ രൂപത്തിലുള്ള പണം അച്ചടിക്കുന്നത് പോലെ തന്നെ പ്രിന്‍റിങ്, പുറത്തിറക്കല്‍, വിതരണം തുടങ്ങിയ പ്രക്രിയകളും ഡിജിറ്റല്‍ കറന്‍സികള്‍ക്കുണ്ട്. ഇതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം റിസര്‍വ് ബാങ്കിനാണ്.

സാധാരണ ഉപയോഗിക്കുന്ന പണം പോലെ തന്നെ ഡിജിറ്റല്‍ കറന്‍സി, വഹിക്കുന്ന ആളുടേത് തന്നെയായിരിക്കുമെന്നതില്‍ യാതൊരു സംശയവും വേണ്ട. നമ്മള്‍ 599 രൂപയ്‌ക്ക് എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ സാധാരണയായി ഉപയോഗിക്കുന്ന പണമാണെങ്കില്‍ എണ്ണി തിട്ടപ്പെടുത്തി ചില്ലറ രൂപത്തിലാക്കി കൈമാറണം. എന്നാല്‍, ഡിജിറ്റല്‍ കറന്‍സിയാണെങ്കില്‍ വെറും ഒറ്റ ക്ലിക്കില്‍ ഇടപാടുകാരന്‍റെ കയ്യില്‍ പണം എത്തും.

നിലവില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ പണമിടപാടിന് സമാനമല്ലെ ഡിജിറ്റല്‍ കറന്‍സികളുടെ ഇടപാട് എന്ന സംശയം ഉണ്ടാകാം. എന്നാല്‍, അല്ല. ഡിജിറ്റല്‍ കറന്‍സികളുടെ ഇടപാടിനായി ഒരു ബാങ്ക് അക്കൗണ്ടോ ഇന്‍റര്‍നെറ്റോ ആവശ്യമില്ല.

നേട്ടങ്ങള്‍ എന്തെല്ലാം: പുതിയ പദ്ധതി വഴി മറ്റൊരു നേട്ടമെന്തെന്നാല്‍ ഡിജിറ്റല്‍ കറന്‍സി സാധാരണ പണമാക്കി മാറ്റാനോ അല്ലെങ്കില്‍ സാധാരണ പണം ഡിജിറ്റല്‍ കറന്‍സിയാക്കി മാറ്റാനോ യാതൊതു വിധ ചാര്‍ജുകളും ഈടാക്കുന്നില്ല. സാധാരണ പണമിടപാടിനെക്കാളും വളരെ വേഗത ഏറിയതാണ് ഡിജിറ്റല്‍ കറന്‍സികള്‍. ക്രിപ്‌റ്റോ കറന്‍സി, ബിറ്റ്‌കോയിന്‍ തുടങ്ങിയ പണമിടപാടുകള്‍ പോലെ തന്നെ ഡിജിറ്റല്‍ കറന്‍സിയുടെ മുഴുവന്‍ നിയന്ത്രണവും റിസര്‍വ് ബാങ്കിന്‍റെ അധീനതയിലായിരിക്കും. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കായി യാതൊരു സുരക്ഷയും ആവശ്യമില്ല.

രണ്ട് രൂപത്തിലായാണ് ഡിജിറ്റല്‍ കറന്‍സി എത്തുന്നത്. ഒന്ന് ബാങ്ക് അക്കൗണ്ട് ഇല്ലാതെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇടപാട് നടത്താന്‍ സാധിക്കുന്ന വിധത്തില്‍. രണ്ട്, സാമ്പത്തിക സ്ഥാപനങ്ങള്‍ തമ്മില്‍ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് ഇടപാട് നടത്താവുന്ന വിധത്തിലും. ആദ്യ ഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഏതാനും കുറച്ച് ഇടപാടുകളില്‍ ഡിജിറ്റല്‍ കറന്‍സി നിയന്ത്രിച്ചിരിക്കുന്നു.

സാധാരണ പണം പ്രിന്‍റ് ചെയ്യാന്‍ സര്‍ക്കാര്‍ ചെലവാക്കുന്ന കോടിക്കണക്കിന് രൂപ ലാഭിക്കാന്‍ സാധിക്കുമെന്നതാണ് ഡിജിറ്റല്‍ കറന്‍സിയുടെ മറ്റൊരു ഗുണം. മാത്രമല്ല, കള്ളപ്പണം കുറയ്‌ക്കാനും ഇത് വഴി സാധ്യമാകും. രാജ്യം മുഴുവനും വൈദ്യുതി അല്ലെങ്കില്‍ ഇന്‍റര്‍നെറ്റില്ലാതെ തന്നെ ഇടപാട് നടത്താം. വ്യാജ ഇടപാടുകള്‍ ഇല്ലാതാക്കാനും മറ്റ് രാജ്യങ്ങളുമായി വേഗത്തില്‍ സാമ്പത്തിക ഇടപാട് സാധ്യമാക്കാനും ഡിജിറ്റല്‍ കറന്‍സിക്ക് സാധിക്കുന്നു.

ABOUT THE AUTHOR

...view details