ബഹിരാകാശത്ത് പോകുന്ന ആദ്യ ഏഷ്യൻ വംശജയെന്ന ബഹുമതിയുമായി, പേടകമായ കൊളംബിയയില്‍ ഫ്ളോറിഡയിലെ കേപ് കാനവറലില്‍നിന്ന് യാത്രയാരംഭിച്ച കല്‍പന ചൗള തീഗോളത്തില്‍ എരിഞ്ഞമര്‍ന്നെങ്കിലും ഇന്നും ജ്വലിക്കുന്ന ഓര്‍മയാണ്.
ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവജാലങ്ങള്‍ക്കടക്കം ഉണ്ടാകുന്ന മാറ്റം പഠിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ട് വർഷത്തെ തയ്യാറെടുപ്പിനൊടുവില്‍ 2001 ജനുവരി 16ന് കല്‍പന പറന്നുയര്‍ന്നത്.
അമേരിക്കൻ ബഹിരാകാശ ദൗത്യങ്ങുടെ ഈറ്റില്ലമായ കെന്നഡി സ്‌പേസ് സെന്‍ററിൽ രാവിലെ എത്തുകയായിരുന്നു ലക്ഷ്യം.
Also Read:പാഷാണം ഇനി വിശ്രമിക്കട്ടെ, ചെമ്പിൽ അശോകൻ കളത്തിലിറങ്ങി
രണ്ടാഴ്ച ഭ്രമണ പഥത്തിൽ തുടർന്നെങ്കിലും കൊളംബിയയുടെ തിരിച്ചിറക്കത്തിനിടെ ദുരന്തമുണ്ടായി. ഇടതു ചിറകിന്‍റെ താപ കവചത്തിലുണ്ടായ കേടുപാട് കൽപ്പന ഉൾപ്പെടെ ഏഴ് പ്രഗത്ഭ ബഹിരാകാശ യാത്രികരുടെ ജീവൻ അപഹരിച്ചു. കൊളംബിയ ഒരു അഗ്നിഗോളമായി മാറുന്നത് ലോകം ഞെട്ടലോടെ കണ്ടു.
രണ്ടു തവണ ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യക്കാരി
കൊളംബിയ ദുരന്തം നടക്കുമ്പോൾ വെറും 45 വയസായിരുന്നു കൽപനയ്ക്ക്. ഹരിയാനയിലെ കർണാലിൽ ജനിച്ച് പിന്നീട് യുഎസിലേക്ക് കുടിയേറിയ അവര്‍ എൺപതുകളിലാണ് യുഎസ് പൗരത്വം നേടുന്നത്.
Also Read:നസറുദ്ദീൻ ഷായുടെ ആരോഗ്യ നിലയിൽ പുരോഗതി