ബെംഗളുരു: ഐഎസ്ആർഒയുടെ പുതിയ വിക്ഷേപണ വാഹനം എസ്എസ്എൽവിയുടെ വിക്ഷേപണം ഉടൻ. റോക്കറ്റിന്‍റെ ഖര ഇന്ധനത്തിന്‍റെ അവസാന ഘട്ട പരീക്ഷണവും ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. മുന്ന് ഘട്ടങ്ങളായി നടത്തിയ പരീക്ഷണങ്ങളിൽ ആദ്യ രണ്ട് ഘട്ടങ്ങള്‍ നേരത്തെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
അവസാന ഘട്ട പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയതോടെ എസ്എസ്എൽവിയുടെ വിക്ഷേപണം മെയ് മാസത്തിൽ നടത്താനാണ് ഐഎസ്ആർഒയുടെ തീരുമാനം. മൂന്ന് ഖര ഇന്ധന ഘട്ടങ്ങളുള്ള ചെറു റോക്കറ്റാണ് എസ്എസ്എൽവി. 500 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ എത്തിക്കാൻ എസ്എസ്എൽവിയ്ക്ക് കഴിയും.