വാഷിങ്ടണ്‍: ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകൾക്കായി അണിയറയിലൊരുങ്ങുന്ന ഗ്രാഫിക്‌സ് കാർഡുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ട് അമേരിക്കൻ മൾട്ടിനാഷണൽ കോർപ്പറേഷൻ ടെക്‌നോളജി കമ്പനിയായ ഇന്റൽ. ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ക്കുള്ള ആർക്ക്-സീരീസ് ഡിസ്‌ക്രീറ്റ് ഗ്രാഫിക്‌സ് കാർഡുകളെക്കുറിച്ചുള്ള വിവരങ്ങളാണ് കമ്പനി പുറത്തുവിട്ടത്. പ്രമുഖ ശാസ്‌ത്ര സാങ്കേതിക അനലിസ്‌റ്റുകളായ ജിഎസ്‌എം അരേന വ്യക്തമാക്കുന്നതനുസരിച്ച്, കമ്പനി മാസങ്ങളായി ഇതില്‍ ഉള്‍പ്പെടുന്ന A750, A770 മോഡലുകളുടെ പണിപ്പുരയിലാണെന്നാണ്.
ഇന്‍റല്‍ പുറത്തിറക്കാനിരിക്കുന്ന A750, A770 ബെഞ്ച്‌മാര്‍ക്കുള്ള യഥാക്രമം 28 ഉം 32 ഉം എക്‌സ് ഇ-കോറുള്ള മോഡലുകള്‍ ആർക്ക് 7 സീരീസ് ഗ്രാഫിക്‌സ് കാർഡുകളുടെ ഭാഗമാണ്. ഇന്‍റലിന്‍റെ തന്നെ നിലവിലുള്ള ആർക്ക് 5, ആർക്ക് 3 എന്നിവയുടെ മുന്‍നിര ശ്രേണിയായാണ് ഇവ എത്തുക. മാത്രമല്ല, ചിപ്പ് ടെക്‌നോളജി ഭീമനായ അഡ്‌വാന്‍സഡ് മൈക്രോ ഡിവൈസസിന്‍റെ (എഎംഡി) റാസ്‌റ്ററൈസേഷൻ ടാസ്‌ക്കുകൾക്കായുള്ള 6 256-ബിറ്റ് എക്‌സ്‌വിഇ വെക്റ്റർ എഞ്ചിന്‍സ്, മെഷീൻ ലേണിംഗ് ജോലികൾക്കായുള്ള 16 1024-ബിറ്റ് എക്‌സ്എംഎക്‌സ് മാട്രിക്സ് എഞ്ചിന്‍സ്, എല്‍1/ എസ്എല്‍എം കാഷെയുടെ 192എംബി എന്നിവക്ക് തുല്യമാണ് ഇന്‍റലിന്‍റെ എക്‌സ് ഇ കോര്‍.