ന്യൂഡൽഹി: യുദ്ധഭൂമിയിൽ മുൻനിര സൈനികരുടെ ആശയവിനിമയ സേവനങ്ങൾ വർധിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും 5ജി സേവനങ്ങൾ ഉപയോഗിക്കാൻ ഇന്ത്യൻ സൈന്യം പദ്ധതിയിടുന്നു. സായുധ സേനയിൽ 5ജി നടപ്പിലാക്കുന്നതിനെ കുറിച്ച് അടുത്തിടെ പഠനം നടത്തിയെന്നും അതിലൂടെ ലഭിച്ച വിവരങ്ങൾ കര, നാവിക, വ്യോമ സേനകൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉയർന്ന ബാൻഡ് വിഡ്‌ത്തും കുറഞ്ഞ ലാറ്റൻസിയും ഉള്ള 5ജി നെറ്റ്‌വർക്ക് സൈനികരുടെ ആശയവിനിമയത്തിന് കൂടുതൽ അനുയോജ്യമാണെന്നും സേന കൂട്ടിച്ചേർത്തു.
ETV Bharat / science-and-technology
5 ജി ഉപയോഗിക്കാൻ ഇന്ത്യൻ സൈന്യം: യുദ്ധഭൂമിയിൽ ആശയവിനിമയം കൂടുതൽ സുഗമമാകും - 5 ജി ഉപയോഗിക്കാൻ ഇന്ത്യൻ സൈന്യം
ഇന്ത്യൻ സൈന്യം 5 ജി സേവനം ഉപയോഗിക്കാൻ ഒരുങ്ങുന്നു. മുൻനിര സൈനികരുടെ ആശയവിനിമയ സേവനങ്ങൾ വർധിപ്പിക്കാനായാണ് പദ്ധതി.
5 ജി ഉപയോഗിക്കാൻ ഇന്ത്യൻ സൈന്യം: യുദ്ധഭൂമിയിൽ ആശയവിനിമയം കൂടുതൽ സുഗമമാകും
5ജി സ്‌പെക്‌ട്രത്തിന് 1.50 ലക്ഷം കോടി രൂപ വരെ ലേല തുകയായി ലഭിച്ചു. ഇതിൽ എയർവേവ്‌സിന്‍റെ പകുതിയോളവും 88.078 കോടിക്ക് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ സ്വന്തമാക്കി.