കേരളം

kerala

ETV Bharat / science-and-technology

സാമ്പത്തിക - സാങ്കേതിക മാന്ദ്യം; 3,900 തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കാനൊരുങ്ങി ഐബിഎം

മൈക്രോസോഫ്‌റ്റിന് പുറമെ കഴിഞ്ഞ വർഷം ഐ‌ബി‌എം ആരംഭിച്ച ഐടി സേവന സംരംഭമായ കിൻഡ്‌റിൽ ഹോൾഡിംഗ്‌സിൽ നിന്നും അതിന്‍റെ ഹെൽത്ത്‌കെയർ യൂണിറ്റില്‍ നിന്നുമാണ് 3,900 തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കുമെന്ന് ഐബിഎം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

By

Published : Jan 26, 2023, 11:25 AM IST

ibm  ibm cuts more jobs  broader tech slowdown  broader tech slowdown in ibm  International Business Machines  Kyndryl Holdings  shoppingmode Microsoft Corp  job layoff in tech companies  latest tech news  latest news today  സാമ്പത്തിക മാന്ദ്യം  സാങ്കേതിക മാന്ദ്യം  തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കാനൊരുങ്ങി ഐബിഎം  ഐ‌ബി‌എം  കിൻഡ്‌റിൽ ഹോൾഡിംഗ്‌  ഇന്‍റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ്  മൈക്രോസോഫ്‌റ്റിന്‍റെ സെയില്‍സില്‍  മൈക്രോസോഫ്‌റ്റ്  ഏറ്റവും പുതിയ ടെക്ക് വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
സാമ്പത്തിക-സാങ്കേതിക മാന്ദ്യം; 3,900 തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കാനൊരുങ്ങി ഐബിഎം

ന്യൂയോര്‍ക്ക്: സാമ്പത്തിക - സാങ്കേതിക മാന്ദ്യത്തെ തുടര്‍ന്ന് ടെക്ക് ഭീമനായ ഐബിഎമ്മില്‍ (ഇന്‍റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ്) നിന്ന് 3,900 തസ്‌തികകള്‍ വെട്ടിക്കുറയ്‌ക്കുമെന്ന് വാള്‍ സ്‌ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം ഐ‌ബി‌എം ആരംഭിച്ച ഐടി സേവന സംരംഭമായ കിൻഡ്‌റിൽ ഹോൾഡിംഗ്‌സിൽ നിന്നും അതിന്‍റെ ഹെൽത്ത്‌കെയർ യൂണിറ്റില്‍ നിന്നുമാണ് ജോലി വെട്ടിക്കുറയ്ക്കുന്നത്. ഏകദേശം 300 ദശലക്ഷം യുഎസ്‌ ഡോളര്‍ നഷ്‌ടം സംഭവിച്ചതിനാലാണ് ഇത്തരം നടപടിയെന്ന് ഐബിഎം വക്താവ് പറഞ്ഞു.

പിരിച്ചുവിടല്‍ വഴി 2,80,000 തൊഴിലാളികളില്‍ നിന്ന് 1.4 ശതമാനമായി കുറയുമെന്ന് ഐബിഎയുടെ ഏറ്റവുമടുത്ത വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 2022ന് കമ്പനിയുടെ അറ്റദായം 2.71 ബില്ല്യണ്‍ യുഎസ്‌ ഡോളര്‍ അല്ലെങ്കില്‍ 2.96 യുഎസ്‌ ഡോളറായിരുന്നു രേഖപ്പെടുത്തിയത്. എന്നാല്‍ 2021 വര്‍ഷത്തില്‍ 2.33 ബില്ല്യണ്‍ യുഎസ്‌ ഡോളറാണ് അറ്റദായ ഇനത്തില്‍ രേഖപ്പെടുത്തിയത്.

വിദഗ്‌ധര്‍ വിലയിരുത്തിയ 3.59 ഷെയറിനെക്കാളും കമ്പനിയുടെ ക്രമീകൃത മൊത്തവരുമാനം 3.60 യുഎസ്‌ ഡോളറാണ്. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വാര്‍ഷിക വരുമാനം 16.70 ബില്ല്യണ്‍ യുഎസ്‌ ഡോളറില്‍ നിന്ന് 16.69 ആയി കുറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് ന്യൂയോർക്ക് ആസ്ഥാനമായുള്ള നിരവധി കമ്പനിയുടെ വ്യത്യസ്‌ത വിഭാഗങ്ങളുടെ വരുമാനം വർദ്ധിച്ചു.

അതില്‍ സോഫ്‌റ്റ്‌വെയര്‍ 2.8ശതമാനം വര്‍ധനവോടെ 7.3 ബില്ല്യണ്‍ യുഎസ്‌ ഡോളറായി ഉയര്‍ന്നു. കണ്‍സള്‍ട്ടിങ് 0.5 ശതമാനത്തോടെ 4.8 ബില്ല്യണ്‍ യുഎസ്‌ ഡോളറില്‍ എത്തിച്ചേര്‍ന്നു. അടിസ്ഥാനസൗകര്യ മേഖലയില്‍ 1.6 ശതമാനത്തോടെ 4.5 ബില്ല്യണ്‍ വര്‍ധനവുണ്ടായി.

എന്നാല്‍, ഒരു വര്‍ഷം മുമ്പ് ഐബിഎമ്മിന്‍റെ സാമ്പത്തിക വിഭാഗം 0.4 ശതമാനത്തില്‍ നിന്നും 200 ദശലക്ഷമായി കുറയുകയാണുണ്ടായത്. സമ്പദ്‌ വ്യവസ്ഥയിലുള്ള ഇടിവ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ടെക്ക് കമ്പനികളെയാണെന്നും അത് അടുത്തിടയായി വന്‍ തോതിലുള്ള പിരിച്ചുവിടലിന് കാരണമായെന്നും വാള്‍ സ്‌ട്രീറ്റ് ജേര്‍ണലിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, മൈക്രോസോഫ്‌റ്റില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിടുമെന്നുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സോഫ്‌റ്റ്‌വെയര്‍, ക്ലൗഡ് എന്നിവയുടെ ഡിമാന്‍റ് കുറഞ്ഞിരിക്കുന്നതിനാല്‍ ആറ് വര്‍ഷത്തിനുള്ളില്‍ അടുത്തിടെയായി മൈക്രോസോഫ്‌റ്റിന്‍റെ സെയില്‍സില്‍ വളര്‍ച്ച മന്ദഗതിയിലായിരിക്കുകയാണ്. 2022ലെ ഐബിഎമ്മിന്‍റെ ഹൈബ്രിഡ് വരുമാനം 11 ശതമാനത്തോടെ 22.4 ബില്ല്യണ്‍ യുഎസ്‌ ഡോളറായി ഉയര്‍ന്നു. സൗജന്യ പണമൊഴുക്കും ഒറ്റ അക്ക ഡിജിറ്റ് മോഡലിനും അനുസൃതമായി 2023 വര്‍ഷത്തില്‍ 10.5 ബില്ല്യണ്‍ യുഎസ്‌ ഡോളറാണ് കമ്പനി വരുമാന ഇനത്തില്‍ കണക്കാക്കുന്നത്.

ABOUT THE AUTHOR

...view details