വാഷിങ്ടണ്‍ : പ്രതിദിന ഉപയോഗ പരിധി നിശ്ചയിക്കാൻ ഉപയോക്താവിന് അവസരമൊരുക്കി ഇന്‍സ്റ്റഗ്രാം. പുതിയ അപ്‌ഡേഷന്‍ പ്രകാരം 23 മണിക്കൂർ 55 മിനിറ്റ് വരെയാണ് സമയ പരിധി. നേരത്തെ ഇത് പരമാവധി 30 മിനിറ്റായിരുന്നു.
ആപ്പിലെ യൂസർ ആക്‌ടിവിറ്റി വിഭാഗത്തിൽ ടൈം സ്പെന്‍റ് എന്ന ഒപ്ഷനിൽ സമയ പരിധി നിശ്ചയിക്കാം. എത്ര സമയം ആപ്പിൽ ചിലവഴിക്കണമെന്ന് ഉപയോക്താവിന് സ്വയം തീരുമാനിക്കുള്ള അവസരമാണിത്. സെറ്റ് ചെയ്‌ത സമയ പരിധി അവസാനിച്ചാൽ ആപ്പിൽ നിന്ന് അലർട്ട് സന്ദേശമുണ്ടാകും.
ALSO READKIA INDIA: കിയ ഇന്ത്യ അനന്തപൂര്‍ പ്ലാന്‍റില്‍ നിര്‍മിച്ച കാറുകളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു
2018 ലാണ് ആപ്പിൽ ചിലവഴിക്കുന്ന സമയം ഉപയോക്താവിന് നിശ്ചയിക്കാനുള്ള ഒപ്ഷൻ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചത്. എന്നാൽ 30 മിനിറ്റ് 20 മിനിറ്റ് 10 മിനിറ്റ് എന്നിങ്ങനെ മൂന്ന് ഒപ്ഷനുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ പുതിയ തീരുമാന പ്രകാരം പൂജ്യം മുതൽ 23 മണിക്കൂർ വരെ ഏത് സമയവും ഉപയോക്താവിന് സ്വയം തീരുമാനിക്കാം.
അപ്ഡേഷന് ശേഷമായിരിക്കും പുതിയ സേവനം ലഭ്യമാകുക. കമ്പനിയുടെ വരുമാനത്തിൽ ഇടിവുണ്ടായതിനെ തുടർന്നാണ് സമയ പരിധി ഉയർത്താനുള്ള തീരമാനമെന്ന് ഇൻസ്റ്റഗ്രാം തലവൻ ആദം മൊസേരി പറഞ്ഞു.